24.9 C
Kottayam
Saturday, June 6, 2026

ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട വഴിയാത്രക്കാരന്‍ പ്രതികളെ പിന്തുടര്‍ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തു; വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങി

Must read

മലപ്പുറം: മലപ്പുറം കാട്ടുങ്ങലില്‍ 117 പവന്‍ കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതികളുടെ പങ്ക് തെളിയിക്കുന്നതിനായി കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കും. മുഖ്യപ്രതിയും ജ്വല്ലറി ജീവനക്കാരനുമായ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ കടവത്ത് പറമ്പ് വീട്ടില്‍ സിവേഷ് (34) സ്വര്‍ണം എത്തിച്ച ജ്വല്ലറികളിലെ ദൃശ്യങ്ങള്‍, കേസിലെ മറ്റു പ്രതികളായ സഹോദരന്‍ ബെന്‍സു (39), ഇവരുടെ സുഹൃത്ത് പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശി ഷിജു (29) എന്നിവര്‍ സ്വര്‍ണം കവര്‍ച്ച ചെയ്തതിന് ശേഷം സഞ്ചരിച്ച വഴികളിലെ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിക്കും.

ബാഗില്‍ കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം ബെന്‍സുവിന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന ഷിജുവാണ് എടുത്തത്. ഇയാളെ ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ പരേഡും നടത്തും. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ ശേഖരിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. കാട്ടുങ്ങലിലെ സംഭവം നടന്ന കച്ചവട സ്ഥാപനത്തിന് മുന്നിലെത്തിച്ചും തെളിവെടുക്കും. പ്രതികളുടെ സാമ്പത്തിക ബാധ്യത മറികടക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

- Advertisement -

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.മലപ്പുറം കോട്ടപ്പടിയിലെ നിഖില ബാംഗിള്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ സിവേഷ് ജ്വല്ലറികളിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം സഹോദരനെയും സുഹൃത്തിനെയും ഉപയോഗിച്ച് കവരുകയായിരുന്നു. വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലായത്. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണം സിവേഷിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു.

- Advertisement -

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരി, കിഴിശ്ശേരി ഭാഗങ്ങളിലെ ജ്വല്ലറികളില്‍ സ്വര്‍ണത്തിന്റെ മോഡലുകള്‍ കാണിച്ച ശേഷം മലപ്പുറത്തേക്ക് മടങ്ങുകയായിരുന്നു ഇരുവരും. സിവേഷിന്റെ നിര്‍ദേശ പ്രകാരം ബെന്‍സുവും ഷിജുവും മറ്റൊരു സ്‌കൂട്ടറിലെത്തി സ്വര്‍ണം സൂക്ഷിച്ച ബാഗുമായി കടന്നുകളയുകയായിരുന്നു.

- Advertisement -

പ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട ഇരുമ്പുഴി സ്വദേശി മുഹമ്മദ് മുന്‍ഷിര്‍ ദുരൂഹത തോന്നി പ്രതികളെ പിന്തുടര്‍ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തു. ഇതിലെ വാഹന നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week