23.8 C
Kottayam
Tuesday, June 9, 2026

അമേരിക്കയിൽ എന്റെ പുതുജന്മമായിരുന്നു; എനിക്ക് കുറച്ച് കൂടി കാത്തിരിക്കാമായിരുന്നു; മനസ് തുറന്ന് സുചിത്ര

Must read

കൊച്ചി:മലയാളത്തിൽ നായികയായും സഹനടിയായും അഭിനയിച്ച് ശ്രദ്ധ നേടിയ താരമാണ് സുചിത്ര മുരളി. 2002 ൽ വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് ചേക്കേറിയ നടി ഇന്നൊരു ഐടി പ്രൊഫഷണലാണ്.

‘എല്ലാ നടിമാരും കല്യാണം കഴിഞ്ഞാൽ കുറഞ്ഞത് ആ രാജ്യത്തെങ്കിലും നിൽക്കും. എന്നെ സംബന്ധിച്ച് ഞാൻ കല്യാണം കഴിഞ്ഞതിന് ശേഷം രാജ്യവും കൾച്ചറും വിട്ടു. സിനിമയിലഭിനയിച്ചു എന്ന് പറയുന്നത് കഴിഞ്ഞ ജൻമത്തിലെ പോലൊരു ഫീലാണ്. അത്ര മാത്രം കൾ‌ച്ചറൽ ​ഗ്യാപ്പ് സംഭവിച്ചു. ഒന്നാമത് എന്റെ ഭർത്താവ് മലയാളിയല്ല’

- Advertisement -

- Advertisement -

‘പുള്ളി വളരെ വർഷങ്ങളായി അമേരിക്കയിൽ ജീവിക്കുന്ന വ്യക്തിയാണ്. പിന്നെ ഞാൻ ഇടയ്ക്ക് നാട്ടിൽ വന്ന് ഷോ ചെയ്യുന്ന വ്യക്തിയുമില്ല. അവിടെ പുതിയൊരു ജൻമം പോലെയാണ് എല്ലാം പഠിച്ചതും. അമേരിക്കൻ കൾച്ചറുമായി ഇന്ത്യയിലേതിന് ഒരു ബന്ധവുമില്ല. എല്ലാം ആദ്യം മുതലേ തുടങ്ങേണ്ടി. ഭാഷ മുതൽ എല്ലാ അർത്ഥത്തിലും ഞാനവിടെ പുതിയ ജീവിതം തുടങ്ങി’

Suchitra Murali

സിനിമാ തിരക്കുകളൊഴി‍ഞ്ഞ് വിദേശത്തേക്ക് പോയപ്പോൾ ഒന്നും ചെയ്യാനില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും നടി വ്യക്തമാക്കി. ‘മകളൊക്കെ സ്കൂളിൽ പോയ സമയത്ത് അങ്ങനെ തോന്നിയിരുന്നു. മകൾ ജനിച്ച് മൂന്നാല് വയസ് വരെ എൻ​ഗേജ്ഡ് ആയിരിക്കും’

അത് കഴിഞ്ഞ് ഒരു ​ഗ്യാപ്പ് വരും. ഒരു വിടവ് വല്ലാതെ തോന്നിയിരുന്നു. അങ്ങനെയാണ് ഡാൻസ് ക്ലാസും ഡാൻസ് പ്രോ​ഗ്രാമുമാെക്കെ അവിടെ ചെയ്യുന്നത്. ഇനിയൊരു താരമല്ല, അത് പ്രതീക്ഷിച്ചിരിക്കാൻ പാടില്ലെന്ന തിരിച്ചറിവ് വരുമെന്നും നടി വ്യക്തമാക്കി

- Advertisement -

‘നാട്ടിൽ നിന്ന് പോവുമ്പോൾ പഠിത്തം പൂർത്തിയാക്കാൻ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നു. അവിടെ ചെന്നപ്പോൾ സമയമുണ്ടായിരുന്നു. കുറേ സർട്ടിഫിക്കേഷൻ കോഴ്സുകൾ ചെയ്തു. എനിക്ക് പരിചയമില്ലാത്ത മേഖലയാണ് ഐടി. ഭർത്താവ് ഐടി മേഖലയിലാണ്. അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. എന്റെ ഭാ​ഗ്യത്തിന് പെട്ടെന്ന് ജോലി കിട്ടി’

Suchitra Murali

‘വീക്കെന്റിൽ ഡാൻസ് സ്കൂൾ തുടങ്ങി. ഫിലാഡെൽഫിയയിൽ നിന്നും ഡാലസിലേക്ക് മൂവ് ചെയ്തു. അവിടെ ഒത്തിരി ഇന്ത്യക്കാരുണ്ട്. ഞാൻ ഡാൻസ് ക്ലാസ് തുടങ്ങിയപ്പോൾ ഒരുപാട് കുട്ടികളായി. മൂന്ന് സ്റ്റുഡിയോ തുടങ്ങേണ്ടി വന്നു. അപ്പോഴേക്കും ഒരു ഹെൽപ്പില്ലാതെ പറ്റാതായി. അങ്ങനെ ഡാൻസ് കുറച്ച് ഫുൾ ടൈം ഐടിയിലേക്ക് മാറി’

സിനിമയിലേക്ക് വരണമെന്ന് ഇടയ്ക്ക് തോന്നും. അവിടെ നിന്ന് വരാനൊക്കെ ബുദ്ധിമുട്ടാണ്. തിരിച്ചു വരുമ്പോൾ നല്ലൊരു ഹീറോയിൻ ക്യാരക്ടർ ചെയ്യണമെന്നായിരുന്നു. പ്രായം ചെന്ന നരയിട്ട വേഷം ചെയ്യണമെന്നില്ലായിരുന്നു. പക്ഷെ ഇപ്പോൾ അതിനുള്ള സമയം തീരേ ഇല്ല. ആ​ഗ്രഹവും ഇല്ലെന്നും സുചിത്ര പറഞ്ഞു.

Suchitra Murali

മലയാള സിനിമയിൽ അർഹിക്കുന്ന അവസരങ്ങൾ തനിക്ക് ലഭിച്ചിരുന്നില്ലെന്ന തോന്നുലുണ്ടെന്നും നടി വ്യക്തമാക്കി. പക്ഷെ അതിൽ വിഷമമില്ലെന്നും ഒരു പക്ഷെ വലിയ താരമായിരുന്നെങ്കിൽ തന്റെ ജീവിതം വേറൊരു തരത്തിലായേനെയെന്നും സുചിത്ര അഭിപ്രായപ്പെട്ടു.

ചില സിനിമകൾ ചെയ്യേണ്ടിയിരുന്നില്ല. നമ്പർ 20 മദ്രാസ് മെയിൽ എന്ന ആദ്യ സിനിമയ്ക്ക് ശേഷം തനിക്ക് സിനിമയിൽ നിന്നും രണ്ട് മാസത്തോളം ഓഫറുകളൊന്നും വന്നിരുന്നില്ല. ഇതൊടെ അധികം കാത്തിരിക്കാതെ പിന്നീട് വന്ന സിനിമകൾ ചെയ്യുകയായിരുന്നെന്നും പക്ഷെ അന്ന് കുറച്ച് കൂടെ കാത്തിരിക്കാമായിരുന്നെന്നും നടി തുറന്ന് പറഞ്ഞു.

‘മിമിക്സ് പരേഡ് ചെയ്യുമ്പോൾ ഇനി ഇങ്ങനെയുള്ള കോമഡി പടങ്ങൾ ചെയ്യില്ല എന്ന് കരുതിയപ്പോഴാണ് മിമിക്സ് പരേഡ് നൂറ് ദിവസം ഓടുന്നത് അതിനോടുബന്ധിച്ച് അതേ ടീമിനെ വെച്ച് പത്ത് പടങ്ങൾ വരുന്നത്. എനിക്കത് നിരസിക്കാൻ കഴിഞ്ഞില്ല. മറുവശത്ത് എനിക്ക് നല്ല ഓഫറുകൾ വന്നതുമില്ല,’ സുചിത്ര പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week