24.1 C
Kottayam
Tuesday, June 9, 2026

‘ലാൽ ചിലപ്പോഴൊക്കെ കോമാളിത്തരം കാണിക്കും, രൺവീർ സിങ് അൺസഹിക്കബിളാണ്, ഷാരൂഖിനെ ഇഷ്ടമല്ല’; അംബിക പിള്ള

Must read

കൊച്ചി:മലയാളികൾക്ക് ഏറെ സുപരിചിതമായ പേരാണ് അംബിക പിള്ളയെന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായും ഹെയര്‍ സ്റ്റൈലിസ്റ്റുമായി അംബിക പിള്ള കഴിഞ്ഞാണ് മറ്റുള്ള പേരുകൾ മലയാളികൾ പറയാറുള്ളത്. മേക്കോവർ എന്നതൊക്കെ ഇക്കാലത്ത് വളരെ സുപരിചിതമാണ്. ഈ മേക്കോവറുകളെ മലയാളികൾക്ക് മുന്നിൽ ആദ്യം പരിചയപ്പെടുത്തിയത് അംബിക പിള്ളയായിരുന്നു.

മലയാളി ആണെങ്കിലും അംബിക പിള്ളയുടെ ബന്ധങ്ങൾ ഏറെയും ബോളിവുഡിലാണ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മിടുക്കി എന്ന പരിപാടിയിൽ‌ അംബിക പിള്ള ഒരു പ്രധാന മെന്ററായി മത്സരാർഥികൾക്കൊപ്പം ഉണ്ടായിരുന്നു. ‌

Ambika Pillai, Ambika Pillai news, Ambika Pillai family, Ambika Pillai mohanlal, mohanlal news, അംബിക പിള്ള, അംബിക പിള്ള മോഹൻലാൽ, അംബിക പിള്ള രേഖ, അംബിക പിള്ള ഐശ്വര്യ റായ്

കൊവിഡിന് മുമ്പാണ് അംബിക പിള്ള എന്ന പേരിൽ ഓൺലൈനിലൂടെ സൗന്ദര്യവർധക വസ്തുക്കൾ താരം വിൽപന നടത്തി തുടങ്ങിയത്. ഇതൊക്കെ കൊച്ചിയിലും തിരുവനന്തപുരത്തും മാളുകളിലുമുണ്ട്. ഈ വിപണി വിജയം കണ്ടതോടെ കൊവിഡ് വന്ന് എല്ലാം തകിടം മറിയുകയായിരുന്നു. ഇക്കാലത്ത് കൊച്ചയിലെയും ഡൽഹിയിലെയും പാർലറുകൾക്ക് പൂട്ട് വീണതും അംബികയ്ക്ക് ആ സമയത്ത് തിരിച്ചടിയായിരുന്നു.

- Advertisement -

ഇപ്പോഴിത അംബിക പിള്ള മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. സൂപ്പർ താരങ്ങൾക്കൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അംബിക പിള്ള വിശ​ദീകരിച്ചു.

- Advertisement -

‘ഇതാണ് എന്റെ പേഴ്സണാലിറ്റി. ഹാപ്പിയായി ഇരിക്കാനാണ് എനിക്ക് എന്നും ഇഷ്ടം. സങ്കടപ്പെട്ടിരിക്കാൻ താൽപര്യമില്ല. ചെറുപ്പത്തിൽ ഞാൻ ചട്ടമ്പിയായിരുന്നു. നാല് പെൺമക്കളാണ് ഞങ്ങൾ. അച്ഛന് ആൺകുട്ടി വേണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ ടോം ബോയ് ഞാനായിരുന്നു. പതിനേഴ് വയസിൽ ഞാൻ വിവാഹിതയായി.’

‘ശേഷം ഇരുപത്തിനാല് വയസിൽ വിവാഹമോചിതയായി. അതുകൊണ്ട് തന്നെ പഠനത്തിന്റെ പിൻബലം എനി​ക്കുണ്ടായിരുന്നില്ല. ബോളിവുഡ് നടി രേഖയ്ക്ക് എന്നെ എപ്പോഴെങ്കിലും ആവശ്യം വന്ന് വിളിച്ചാൽ എന്റെ എല്ലാ പരിപാടികളും മാറ്റിവെച്ച് ഞാൻ പോകും.’

‘പക്ഷെ രേഖ തന്നെത്താനെയാണ് മേക്കപ്പ് ചെയ്യുന്നത്. വേറെയാരും മുഖത്ത് രേഖ തൊടീക്കില്ല. വല്ലപ്പോഴും എന്നെ വിളിക്കും മേക്കപ്പ് ചെയ്യാൻ. മലൈക അറോറയെ മേക്കപ്പ് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഏറ്റവും സ്റ്റൈലിഷ് നടി സോനം കപൂറാണ്.’

- Advertisement -

‘ആ നടിക്ക് മുകളിൽ‌ മറ്റൊരാളില്ല. സാധാരണ ആളുകൾക്ക് മേക്കോവർ ചെയ്യാനും മേക്കോവറിന് ശേഷമുള്ള അവരുടെ സന്തോഷം കാണാനും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചില താരങ്ങളുട മേക്കോവർ കണ്ട് ഇവർ എന്താ ഇങ്ങനെ മേക്കപ്പ് ചെയ്തിരിക്കുന്നതെന്ന് ചോദിക്കാൻ തോന്നും. മലയാളി പെൺകുട്ടികൾ അവരുടെ ഡ്രസ്സിങ് രീതി മാറ്റേണ്ടതുണ്ട്. ഏറ്റവും നല്ല കണ്ണുകൾ ഐശ്വര്യ റായ്ക്കാണുള്ളത്.’

Ambika Pillai, Ambika Pillai news, Ambika Pillai family, Ambika Pillai mohanlal, mohanlal news, അംബിക പിള്ള, അംബിക പിള്ള മോഹൻലാൽ, അംബിക പിള്ള രേഖ, അംബിക പിള്ള ഐശ്വര്യ റായ്

‘നോക്കിയിരിക്കാൻ തോന്നും. ഇപ്പോഴും പഴയ സൗന്ദര്യം നിലനിർത്താൻ അവർ ശ്രമിക്കുന്നുണ്ട് . ഷൂട്ടിന് ശേഷം മേക്കപ്പ് റിമൂവ് ചെയ്ത് ഒന്നര മണിക്കൂറോളം ചർമ്മം പരിപാലിക്കാൻ ഐശ്വര്യ ചിലവഴിക്കും. ഏറ്റവും നല്ല മുടി ഡിംപിൾ കപാഡിയയ്ക്കാണുള്ളത്.’

‘കത്രീന കൈഫിന്റെ ചുണ്ടുകളാണ് ഏറ്റവും മനോഹരം. അവർ ഡാർക്ക് ഷെയ്ഡ് ലിപ്സ്റ്റിക്ക് വളരെ വിരളമായി മാത്രമാണ് ഉപയോ​ഗിക്കുന്നത്. ഫാഷൻ ഐക്കണെന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് രാഹുൽ ഖന്ന, മിലിന്ദ് സോമൻ, ജോൺ എബ്രഹാം എന്നിവരെയാണ്.’

‘ഷാരൂഖാനേയും സൽമാൻഖാനെയും എനിക്കിഷ്ടമല്ല. ഷാരൂഖിന്റെ പണ്ട് മുതലെയുള്ള കൈവീശി വെച്ചുള്ള പോസും ബോഡി ലാം​ഗ്വേജുമെന്നും എനിക്ക് ഇഷ്ടമല്ല. ആമിർ ഖാനെ എനിക്കിഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന് പൊക്കം കുറവാണ്. ഏറ്റവും കൂടുതൽ‌ സ്ക്രീൻ പ്രസൻസുള്ളയാൾ മോഹൻലാലാണ്.’

‘അദ്ദേഹത്തിന് മുകളിൽ ഒരാളില്ല. അദ്ദേഹത്തെ അഭിനയിക്കാൻ മറ്റാർക്കും കഴിയില്ല. ചിലപ്പോഴൊക്കെ അദ്ദേഹം കോമാളിത്തരം കാണിക്കും. രൺവീർ സിങ് അൺസഹിക്കബിളാണ്. പക്ഷെ അവന്റെ ഭാര്യ പെർഫെക്ടാണ്. രൺവീർ ഒരു ക്ലൗണിനെപ്പോലെയാണ്’ അംബിക പിള്ള പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week