23.9 C
Kottayam
Tuesday, May 21, 2024

കൊവിഡ് 19; ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും

Must read

വാഷിംഗ്ടണ്‍: കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയ്ക്ക് സഹായ വാഗ്ദാനങ്ങളുമായി അമേരിക്കയും ചൈനയും. കൊറോണയെ നേരിടാന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കമെന്ന് യു.എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നില്‍ക്കും.

ഇന്ത്യയുമായി യുഎസ് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. തങ്ങളുടെ പൗരന്‍മാരെയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും വെല്‍സ് ട്വിറ്ററില്‍ പറഞ്ഞു. ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നത് പ്രചോദനകരമായ കാഴ്ചയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊവിഡ് 19 വൈറസ് പ്രതിരോധത്തിനായി ഇന്ത്യക്ക് ചൈന സഹായവാഗ്ദാനം നല്‍കി. ഡല്‍ഹിയിലെ ചൈനീസ് എംബസി വക്താവാണ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കിയത്. ചൈനയില്‍ നിന്നു ഇന്ത്യയ്ക്ക് സംഭാവകള്‍ നല്‍കുന്നുണ്ട്. ഇന്ത്യയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് കഴിവിന്റെ പരമാവധി പിന്തുണയും സഹായവും നല്‍കാന്‍ തയാറാണ്. പകര്‍ച്ചവ്യാധിക്കെതിരായ ചൈനയുടെ പോരാട്ടത്തെ ഇന്ത്യന്‍ ജനത പലവിധത്തില്‍ പിന്തുണച്ചിട്ടുണ്ട്. അതിന് തങ്ങള്‍ അഭിനന്ദനവും നന്ദി അറിയിക്കുന്നുവെന്നും ചൈനീസ് വക്താവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week