KeralaNews

അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞത് അണുബാധമൂലം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

അമ്പലപ്പുഴ: ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞത് അണുബാധമൂലം. ആനയുടെ കരളിലും കുടലിലും അണുബാധയുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതേതുടര്‍ന്നു ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധയ്ക്ക് അയക്കും.

രോഗബാധയെത്തുടര്‍ന്ന് കുറച്ചുദിവസമായി അമ്പലപ്പുഴ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിനു സമീപം തളച്ചിരിക്കുകയായിരുന്ന ആന, വ്യാഴാഴ്ച രാവിലെ ക്ഷേത്രക്കുളത്തിന് സമീപത്തുള്ള ആനത്തറയില്‍ എത്തിച്ചപ്പോഴേക്കും കുഴഞ്ഞുവീഴുകയായിരുന്നു. 51 വയസായിരുന്നു.

ഇതിനിടെ ആനയെ നേരത്തേ മുതല്‍ മര്‍ദനത്തിന് ഇരയാക്കിയതാണ് പെട്ടെന്ന് ചരിയാന്‍ കാരണമെന്ന ആരോപണവുമായി ആനപ്രേമികളും നാട്ടുകാരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രതിഷേധവും അരങ്ങേറിയിരുന്നു.

1989ലാണ് 22 വയസുള്ള വിജയകൃഷ്ണനെ നാട്ടുകാരുടെ സഹായത്താല്‍ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് അന്പലപ്പുഴ കണ്ണന്റെ നടയില്‍ ഇരുത്തിയത്. ഇപ്പോഴത്തെ പാപ്പാന്‍ ആനയെ ചട്ടത്തില്‍ കൊണ്ടുവരാന്‍ നിരന്തരം മര്‍ദിച്ചിരുന്നതായി ഭക്തരും നാട്ടുകാരും ആരോപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button