24.6 C
Kottayam
Friday, June 5, 2026

വിശ്രമമില്ലാത്ത എഴുന്നള്ളിപ്പ്, ക്രൂരമായ പീഡനം അവശനായി അമ്പലപ്പുഴ വിജയകൃഷ്ണൻ, ആനയോട് അലിവില്ലാതെ ദേവസ്വം ബോർഡ്

Must read

ആലപ്പുഴ:ആലപ്പുഴ:തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഡെപ്യുട്ടി കമ്മീഷണർക്ക് കീഴിലുള്ള അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആനയെ വിശ്രമമില്ലാത്ത എഴുന്നള്ളിപ്പിന് വിധേയമാക്കുന്നതായും ക്രൂരമായി പീഡിപ്പിയ്ക്കുന്നതായും പരാതി.അനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് കേരളയുടെ ഫേസ് ബുക്ക് പേജിലാണ് ആനയോടുള്ള ക്രൂരമായ പീഡനം സംബന്ധിച്ച വിവരങ്ങളുള്ളത്.

പോസ്റ്റിൻ്റെ പൂർണ്ണരൂപമിങ്ങനെ

തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹരിപ്പാട് ഡെപ്യുട്ടി കമ്മീഷണർക്ക് കീഴിലുള്ള അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആനക്ക് ക്രൂര പീഡനങ്ങളും, വിശ്രമമില്ലാത്ത എഴുന്നള്ളിപ്പും… 😔
കരുണാമയൻ അമ്പലപ്പുഴ കണ്ണന്റെ ആനയെ…
ഗുരുവായൂർ പദ്മനാഭനോട് രൂപ സദൃശ്യവും, സ്വഭാവ സാദൃശ്യയും ഉള്ള അതീവ ശാന്തനായ ആനയാണ് വിജയകൃഷ്ണൻ, എന്നാൽ കഴിഞ്ഞ 2021 ജനുവരി മുതൽ ആന ക്രൂരമായ പീഡനങ്ങൾക്ക് ഇരയാണ്!!!

- Advertisement -

1.മദപാട് കാലത്ത് നോവ്, 2.കാലിൽ ചങ്ങല പൂണ്ട അവസ്ഥ,3. അഴിക്കുന്നതിനു വേണ്ടിയുള്ള മർദ്ദനം, 4. മുഖത്ത് കൊമ്പിനോട് ചേർന്ന് 2മുറിവുകൾ, വൃണങ്ങൾ, എല്ലാത്തിനും ശേഷം ഇപ്പോഴിതാ കാലിൽ നീരുകൊണ്ട് ആനക്ക് നടക്കാൻ സാധിക്കുന്നില്ല,കഴിഞ്ഞ ഒരാഴ്ചയായി ഏന്തി വലിഞ്ഞു നടക്കുന്ന അനക്ക് ഒരു ദിവസം പോലും വിശ്രമമില്ലാത്ത എഴുന്നളിപ്പ്, ഒരു ദിവസമല്ല ഒരു രാത്രി പോലും വിശ്രമമില്ല, ദേവസ്വം അധികാരി ഡെപ്യിട്ടിയുടെ നിർദേശപ്രകാരം ഇന്നലെ രാത്രി 9.30പരിപാടി കഴിഞ്ഞ ഉടൻ ആന കൊല്ലം തേവളക്കരക്ക് ☹️…

- Advertisement -

ജീവനുള്ള ഒരു വസ്തുവിനോട് ഈ ചെയ്യുന്നത് പിതൃശൂന്യതയാണ്!
ആനയെ എങ്ങനെയെങ്കിലും രക്ഷിക്കുക….. ആരെങ്കിലും ഇടപെട്ട് ആ പാവത്തിന് രക്ഷ നൽകുക 🙏…… ഈ മെസ്സേജ് കാണുന്ന ആരെങ്കിലും സഹായിക്കണം…. ഈ മിണ്ടാപ്രണിയെ കര മന പ്രദിപ് എന്ന പാപ്പൻ്റെ ക്രൂരതൽ ഇങ്ങനെ ഒരു ദ്രോഹിയെ വെച്ച തിരുവതാകൂർ ദേവസ്വത്തിന് നാണം ഇല്ലെ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week