24.9 C
Kottayam
Saturday, June 6, 2026

കേരളത്തില്‍ ഡെലിവറി നിര്‍ത്തി ആമസോണ്‍; കാരണമിതാണ്

Must read

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ അതിനിടെ ഇ കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ പ്രവര്‍ത്തനം സംസ്ഥാനത്ത് അവതാളത്തിലാവുകയാണ്.

സംസ്ഥാനത്ത് പ്രദേശികമായി കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായത് ആമസോണ്‍ ഡെലിവറി ആപ്പിന്റെ പ്രവര്‍ത്തനം മിക്കയിടത്തും നിലയ്ക്കുന്ന അവസ്ഥയുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നു കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അവശ്യസാധാനങ്ങള്‍, ഭക്ഷണ സാധാനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നുണ്ടെന്നാണ് ആമസോണ്‍ പറയുന്നത്.

കേരളത്തില്‍ പ്രദേശിക നിയന്ത്രണങ്ങളും ലോക്ക്‌ഡൌണുകളുമാണ് ഉള്ളത്. അതിനാല്‍ തന്നെ ആമസോണിന്റെ വിതരണം എളുപ്പം നടക്കുന്നില്ല. ലോക്ക്ഡൗണ്‍ ഇളവിന് മുന്‍പ് ലഭിച്ച സാധാനങ്ങള്‍ പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ പരാതി ഉയര്‍ത്തുന്നുണ്ടെന്നാണ റിപ്പോര്‍ട്ട്.

നേരത്തെ കൊവിഡ് ലോക്ക്‌ഡൌണ്‍ കാലത്ത് കേരളത്തില്‍ എവിടെ നിന്നും സാധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമാകുന്നില്ലെന്നാണ് പരാതി. പക്ഷെ മറ്റ് ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ ഇപ്പോഴും കേരളത്തില്‍ വിതരണം നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week