ചൊവ്വാഴ്ച മുതല്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് വില വര്‍ധിക്കും; പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

ഡിസംബര്‍ 14 മുതല്‍ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് വില വര്‍ധിക്കും. അന്‍പത് ശതമാനം രൂപ വരെ വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിസംബര്‍ 14 ന് മുന്‍പ് പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി നിലവിലെ നിരക്കില്‍ തന്നെ നീട്ടാന്‍ സാധിക്കും. ഒരു വര്‍ഷത്തേക്ക് 999 രൂപ നല്‍കി പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാം.

ഡിസംബര്‍ 13 അര്‍ധരാത്രി വരെ പഴയ നിരക്കില്‍ തന്നെ സേവനങ്ങള്‍ ഉപയോഗിക്കാം. ഡിസംബര്‍ 14 മുതല്‍ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് 500 രൂപയുടെ വര്‍ധനവമാണ് ഉണ്ടാകുക. 1499 രൂപയാകും ആന്വല്‍ മെമ്പര്‍ഷിപ്പിന്റെ വില.

പ്രതിവര്‍ഷ പ്ലാനിന് പുറമെ മൂന്ന് മാസത്തെ ക്വാര്‍ട്ടേര്‍ളി പ്ലാനുമുണ്ട്. നിലവില്‍ 329 രൂപയാണ് മൂന്ന് മാസത്തേക്ക് വില. ഡിസംബര്‍ 14 മുതല്‍ ഇത് 459 രൂപയാകും. ഒരു മാസത്തെ പ്രൈം മെമ്പര്‍ഷിപ്പിന് 129 ല്‍ നിന്ന് 179 രൂപയുമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News