വമ്പൻ ഓഫറുകളും, വിലക്കിഴിവുമായി വീണ്ടും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ : തീയതി പ്രഖ്യാപിച്ചു

മുംബൈ:വമ്പൻ ഓഫറുകളും, വിലക്കിഴിവും വാഗ്ദാനം ചെയ്യുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന പ്രഖ്യാപിച്ച് പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ ആമസോൺ. ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബര്‍ 17മുതൽ ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും അടക്കം വലിയ ഓഫറുകളായിരിക്കും ലഭിക്കുക.

ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദിവസം അടുക്കുന്തോറും കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും.ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റിൽ കമ്പനി ഡീലുകളും ഓഫറുകളും ഇതിനോടകം തന്നെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവ കൂടാതെ സ്മാർട് ഫോണുകള്‍ക്കും സ്മാർട് ടിവികൾക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളാണ് നൽകുകയെന്ന് ആമസോൺ അവകാശപ്പെടുന്നത്. ഹോം ആൻഡ് കിച്ചൻ വിഭാഗത്തിൽ 60 ശതമാനം വരെ ഇളവ് , വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ , ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം വരെ, ഇലക്ട്രോണിക്സ് അനുബന്ധ ഉൾപ്പന്നങ്ങൾക്ക് 70 ശതമാനം വരെ, ആമസോൺ ഫാഷനിൽ 80 ശതമാനം വരെ കിഴിവ്, മൊബൈല‍ുകൾക്ക് 40 ശതമാനം വരെ ഇളവ് പ്രതീക്ഷിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News