EntertainmentKeralaNews

മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് രണ്ടുലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും വേണമെന്ന് അമല ഷാജി, ഞാൻ പോലും ഇതുവരെ ഫ്ലൈറ്റിൽ കേറിയിട്ടില്ലെന്ന് സംവിധായകൻ

ചെന്നൈ:മുപ്പത് സെക്കന്റ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയ താരം അമല ഷാജി രണ്ടുലക്ഷം രൂപ ചോദിച്ചെന്ന് തമിഴ് സംഗീത സംവിധായകനും നടനുമായ പ്രിയൻ. അമലയുടെ ആവശ്യം കേട്ട് താൻ ഞെട്ടിപ്പേയെന്നും, ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല, എങ്ങോട്ട് തിരിഞ്ഞാലും പണമാണെന്നും പ്രിയൻ ഒരു വേദിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. പ്രിയന്റെ വാക്കുകൾ വലിയ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

പ്രിയൻ പറഞ്ഞത്

സിനിമ ചെയ്യുമ്പോൾ എവിടെ തൊട്ടാലും പണം ചോദിക്കുകയാണ്. ഇൻസ്റ്റാ​ഗ്രാമിൽ രണ്ട് മിനിറ്റ് ഡാൻസ് ചെയ്യുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. നായികയ്ക്കെ ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് അൻപതിനായിരം ചോദിക്കുന്നത്. അതും രണ്ട് സെക്കൻഡിന്. കേരളത്തിൽ നിന്നുമുള്ള പെൺകുട്ടി(അമല ഷാജി) ചോദിച്ചത് രണ്ട് ലക്ഷമാണ്. ഞാൻ എത്രയെന്ന് എടുത്ത് ചോദിച്ചപ്പോൾ മുപ്പത്ത് സെക്കൻഡ് റീൽ ആണ് സാർ എന്നാണ് മറുപടി തന്നത്.

ഇത്രയും സമയം ഡാൻസ് ചെയ്യാൻ രണ്ട് ലക്ഷം രൂപയോ എന്ന് ചോദിച്ചുപോയി. ആ കാശ് എനിക്കൊപ്പം ഉള്ളവർക്ക് കൊടുത്താൻ പകൽ മുഴുവൻ പണിയെടുക്കും. ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരണമെന്ന് വരെ പറഞ്ഞു. ഞാനെ ഫ്ലൈറ്റിൽ കേറിയിട്ടില്ല. കേട്ടപ്പോൾ തന്നെ തലകറങ്ങി. ഇവരൊക്കെ ആരെന്നാണ് വിചാരം. ലോകം എന്നത് ഇൻസ്റ്റാ​ഗ്രാം അല്ല. എങ്ങോട്ട് തിരിഞ്ഞാലും പണമാണ്. പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെയാണ്”, എന്നാണ് പ്രിയൻ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button