EntertainmentKeralaNews

മാലിദ്വീപില്‍ അവധിയാഘോഷിച്ച് അമലാപോള്‍,തരംഗമായി ചിത്രങ്ങള്‍

കൊച്ചി:മല പോള്‍ സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായി തന്നെ നില്‍ക്കുന്ന താരമാണ്. തന്റെ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം കൃത്യമായി പങ്കു വെക്കുന്ന ഈ താരം ഇപ്പോള്‍ മാലിദ്വീപില്‍ ഒഴിവു ദിനങ്ങള്‍ ആഘോഷിക്കുകയാണ്. അവിടെ നിന്നുള്ള തന്റെ പുത്തന്‍ ചിത്രങ്ങളാണ് അമല പോള്‍ പങ്കു വെച്ചിരിക്കുന്നത്. അവിടുത്തെ കടല്‍ത്തീരത്ത് നിന്നുള്ള തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്ക് വെച്ച് കൊണ്ട് അമല പോള്‍ കുറിച്ചിരിക്കുന്നത്, ഈ കടല്‍ത്തീരമാണ് തന്റെ തെറാപ്പിസ്റ്റ് എന്നാണ്. 

https://www.instagram.com/p/CinNbP6PUBS/?utm_source=ig_web_copy_link

ബീച്ചില്‍ ബിക്കിനി അണിഞ്ഞുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളില്‍ ഗ്ലാമറസായാണ് അമല പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാലി ദ്വീപിലെ സണ്‍ സിയാം ഇരു വേലി എന്ന റിസോര്‍ട്ടിലാണ് അമല പോള്‍ തങ്ങുന്നത്. ഇതിനു മുന്‍പും തന്റെ പല ഒഴിവുകാല ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഈ നടി പങ്കു വെക്കുകയും അതൊക്കെ വലിയ രീതിയില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലൊക്കെ സജീവമാണ് അമല പോള്‍.

https://www.instagram.com/p/Cil3Yqqqxxy/?utm_source=ig_web_copy_link

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ആണ് അമല പോളിന്റെ പുതിയ ചിത്രം. അതിരന്‍ ഫെയിം വിവേക് സംവിധാനം ചെയ്യുന്ന ടീച്ചര്‍ എന്ന ചിത്രവും അമല പോളിന്റേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. ബ്ലെസി – പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിലും അമല പോള്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിനിമകള്‍ക്കൊപ്പം വെബ് സീരീസുകളിലും താരം അഭിനയിക്കുന്നുണ്ട്. തമിവ് ചിത്രമായ കടാവൂര്‍ ശ്രദ്ധ നേടിയിരുന്നു. അതോ അന്ത പറവൈ പോലെ എന്ന ചിത്രമാണ് തമിഴിലെ അമല പോളിന്റെ പുതിയ പ്രോജക്ട്

https://www.instagram.com/p/CikffdVPAnO/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button