ആരാണ് ദേവത ?ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച് അമല പോൾ

കൊച്ചി:മലയാളികളുടെ പ്രിയ യുവതാരങ്ങൾ ഒരാളാണ് അമല പോൾ(amala paul). വളരെ ചുരുങ്ങി കാലം കൊണ്ടുതന്നെ മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പവും താരം തന്റെ അഭിനയപാടവം തെളിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം(actress) പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ആരാണ് ഒരു ദേവത എന്ന ചോദ്യവുമായി ബീച്ചില്‍ നിന്നുള്ള ബിക്കിനി(bikini) ചിത്രമാണ് (photos) അമല പങ്കുവച്ചത്.

മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്‌നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. വ്യക്തിപരമായ വളര്‍ച്ചയിലും സ്വയം ബോധത്തിലും സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, തമാശ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീവിതം അനുഭവിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന സ്ത്രീ. തന്റെ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നേടാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസ്സിലാക്കുന്ന സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും ചുറ്റും ജീവിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രചോദനമാകുന്ന ഒരു സ്ത്രീ”, എന്നാണ് അമല കുറിച്ചത്

ഞാന്‍ ദേവത, ആധുനിക കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം അമല പോൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. ശ്രിന്ദ, ​ഗീതുമോഹൻദാസ് ഉൾപ്പടെയുള്ളവരും കമന്റുകൾ ചെയ്തിട്ടുണ്ട്.