തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് അമല പോള്‍. താരത്തിന്റെ പ്രണയത്തെ കുറിച്ച് സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ തന്നെയാണ് നടക്കുന്നത്. അതിനിടെ തന്റെ ജീവിതത്തില്‍ താങ്ങും തണലുമായി നിന്ന സുഹൃത്തിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞു.
‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം. ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയ്യാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക എന്നും’ അദ്ദേഹം പറഞ്ഞു. അമല വെളിപ്പെടുത്തി. താന്‍ അഭിനയിച്ച ഒട്ടുമിക്ക സിനിമകളെക്കുറിച്ചും അയാളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു.
സിനിമകള്‍ കണ്ട് അഭിപ്രായവും പറയാറുണ്ട്, സാധാരണയായി തന്നിലെ ഗുണങ്ങള്‍ മാത്രം പറയുന്നവരെ തനിക്കു ചുറ്റും ഉണ്ടായിരുന്നത്,എന്നാല്‍ ഇയാള്‍ ഗുണങ്ങളും കുറവുകളും ചൂണ്ടികാട്ടാറുണ്ടെന്നും നടി പറഞ്ഞു. ആ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു, അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്’- അമല വ്യക്തമാക്കി.