24.6 C
Kottayam
Saturday, June 6, 2026

പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നത്; അരിത ബാബുവിനെ പരിഹസിച്ച് എ.എം ആരിഫ്

Must read

കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നിക്കെ കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ മോശമായി ചിത്രീകരിച്ച് ആലപ്പുഴ എംപി എ.എം.ആരിഫ്.

അരിതയുടെ സ്ഥാനാര്‍ഥിത്വത്തെ ഇടത് വനിതാ സംഗമത്തിനിടെ എംപി കളിയാക്കുകയായിരുന്നു. കായംകുളത്ത് പാല്‍ സൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്നായിരുന്നു എംപിയുടെ പരാമര്‍ശം.

എംപിയുടെ പരാമര്‍ശം നവമാധ്യമങ്ങളില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്. എംപിയുടെ പരാമര്‍ശത്തില്‍ വേദനയുണ്ടെന്നും മുഴുവന്‍ തൊഴിലാളികളെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത പ്രതികരിച്ചു. വിഷയത്തില്‍ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരാമര്‍ശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് കേന്ദ്രങ്ങള്‍ വിഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വിഷയത്തില്‍ ആരിഫിന്റെ പ്രതികരണം അറിവായിട്ടില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അരിത ബാബു ക്ഷീരകര്‍ഷകയെന്ന നിലയില്‍ പ്രദേശത്ത് പ്രവര്‍ത്തിച്ച് വരുന്നയാളാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചിരുന്നു.

- Advertisement -

ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗമായ അരിത ബാബു സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ഥിയാണ്. കായംകുളത്തെ സിറ്റിങ് എം.എല്‍.എ യു.പ്രതിഭയോടാണ് അരിത പോരിനിറങ്ങുന്നത്.

- Advertisement -

ആരിഫ് എം.പിയ്ക്കു മറുപടിയുമായി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബു രംഗത്ത് വന്നു. പരാമര്‍ശം വേദനാജനകമെന്ന് അരിതാ ബാബു പ്രതികരിച്ചു. എം.എം ആരിഫിന്റെ പരിഹാസം തൊഴിലാളികളെ അപമാനിക്കുന്നതാണ്. ഒരു ജനപ്രതിനിധിയുടെ നാവില്‍ നിന്ന് ഇത്തരം പരാമര്‍ശമുണ്ടായത് വേദനാജനകമെന്നും അരിത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week