CrimeKeralaNews

നാട്ടില്‍ അറിയപ്പെടുന്നത് ‘വെട്ടില്‍’ എന്ന പേരില്‍, കേസുകളേറെ;പകൽ മുഴുവൻ വീട്ടിൽ,രാത്രി വീട് വിട്ടിറങ്ങും

കൊച്ചി: ആലുവയിൽ വീടിനുള്ളിൽ ഉറങ്ങി കിടന്ന എട്ടു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പോലീസ് കസ്റ്റഡിയിലായ പ്രതിക്രിസ്റ്റില്‍രാജ്‌ തിരുവനന്തപുരത്തും നിരവധി കേസുകളിൽ പ്രതി. അറുപത് വയസുകാരിയെ പീഡിപ്പിച്ച കേസിലടക്കം ഇയാൾ ജയിലിൽ കഴിഞ്ഞിട്ടുണ്ട്.

18 വയസുമുതൽ ഇയാൾ പല മോഷണ കേസിലും പ്രതിയാണ്. പകൽ മുഴുവൻ വീട്ടിൽ കഴിയുന്ന ഇയാൾ രാത്രി ഏറെ വൈകി വീട്ടിൽനിന്ന് പുറത്തിറങ്ങും. ഫോൺ മുതൽ പലതും പലരിൽനിന്ന് മോഷ്ടിച്ചെടുക്കും. 2022 ൽ പെരുമ്പാവൂരിൽ വെച്ച് നടത്തിയ മോഷണ കേസിലും ഇയാൾ പ്രതിയാണ്.


ക്രിസ്റ്റില്‍രാജ്‌ എന്ന ഇയാൾ പലയിടത്തും തന്‍റെ പേര് മാറ്റി പറഞ്ഞാണ് നിന്നുപോന്നിരുന്നത്. പകൽ വീട്ടിൽ കഴിയുകയും രാത്രികാലങ്ങളിൽ മോഷണം നടത്താൻ ഇറങ്ങുകയും ചെയ്യുന്ന ഇയാൾ നാട്ടിൽ ‘വെട്ടിൽ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേസമയം, 14 മണിക്കൂറോളം നീണ്ട തെരെച്ചിലിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

ആലുവയിലെ പെരിയാർ പുഴയ്ക്ക് സമീപം ചെടികൾക്കിടയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ കണ്ടതോടെ വിവരം പോലീസിൽ അറിയിക്കുകയും ഉടൻ പോലീസെത്തി ഇയാളെ പിടിക്കൂടുകയുമായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. അയൽവാസിയായ സുകുമാരൻ എന്നയാളാണ് കുട്ടിയുമായി ഒരാൾ നടന്ന് നീങ്ങുന്നത് ജനലിലൂടെ കണ്ടത്.


കനത്ത മഴയും ഇരുട്ടും കാരണം ആളെ തിരിച്ചറിഞ്ഞില്ല. ഉടൻതന്നെ ചുറ്റും താമസിക്കുന്നവരെ വിളിച്ചുണർത്തി സംഘമായി തെരച്ചിൽ നടത്തുകയായിരുന്നു. വീടുകളിൽനിന്ന് അല്പം അകലെയുള്ള പാടത്തും തെരഞ്ഞ് ഇവർ പ്രധാന റോഡിലെത്തി അടച്ചിട്ട കടമുറിക്ക് പരിസരത്ത് നിൽക്കുമ്പോഴാണ് വിറങ്ങലിച്ചുകൊണ്ട് പെൺകുട്ടി നടന്നുവരുന്നത് കണ്ടത്.

കുട്ടിയുടെ സ്വകാര്യ ഭാഗത്ത് അടക്കം പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. കുട്ടി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, കസ്റ്റഡിയുള്ള പ്രതി ക്രിസ്റ്റലിനെ ആലുവ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker