കൊച്ചി: വന്ദേഭാരത് അടക്കം വൈകും*ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. പല ട്രെയിനുകളും വൈകിയോടുന്നു. പാലക്കാട്–എറണാകുളം മെമു, എറണാകുളം– പാലക്കാട് മെമു ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം, ഗോരഖ്പുര്‍– തിരുവനന്തപുരം ഒന്നരമണിക്കൂര്‍ വൈകും. കണ്ണൂര്‍–ആലപ്പുഴ എക്സിക്യുട്ടീവ് 1.15 മണിക്കൂര്‍ വൈകും.
മംഗളൂരുവില്‍ നിന്നുളള വന്ദേഭാരത് 25 മിനിറ്റ് വൈകും. ശബരി എക്സ്പ്രസ് അരമണിക്കൂര്‍ വൈകും. കൂടാതെ സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ് 30 മിനിറ്റ് വൈകും. ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് 10 മിനിറ്റ് വൈകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


