23.9 C
Kottayam
Tuesday, November 26, 2024

കെ ജി എഫിന് മുകളില്‍ പോകണം; പുഷ്പ 2 ഷൂട്ടിംഗ് നിര്‍ത്തി സംവിധായകന്‍..! കേരളത്തില്‍ ചരിത്രം തിരുത്തിയെഴുതി റോക്കിഭായ്

Must read

ഹൈദരാബാദ്: ഈ കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്തു വമ്പന്‍ വിജയം നേടിയ തെലുങ്കു ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ. സുകുമാര്‍ ഒരുക്കിയ ഈ ചിത്രം ഇന്ത്യ മുഴുവന്‍ തരംഗമായി മാറി എന്ന് മാത്രമല്ല, അല്ലു അര്‍ജുന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറി. രണ്ടു ഭാഗങ്ങള്‍ ഉള്ള ഈ ചിത്രത്തിലെ വില്ലനായി എത്തിയത് മലയാളി താരം ഫഹദ് ഫാസില്‍, നായികാ വേഷം ചെയ്തത് രശ്മിക മന്ദാന എന്നിവരാണ്. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ അടുത്തിടെയാണ് ആരംഭിച്ചത്.

എന്നാല്‍ ഇപ്പോള്‍ ആ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ ആണ് വരുന്നത്. അതിനു കാരണം കന്നഡ ചിത്രമായ കെ ജി എഫ് 2 നേടിയ ബ്രഹ്മാണ്ഡ വിജയം ആണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇനി പുഷ്പ 2 ശ്രദ്ധ നേടണം എങ്കില്‍, അത് കെ ജി എഫ് 2 നു മുകളില്‍ നില്‍ക്കുന്ന ചിത്രം ആവണമെന്നും അതിനു വേണ്ടി തിരക്കഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണമെന്നുമുള്ള സംവിധായകന്റ്‌റെ ആവശ്യപ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രശാന്ത് നീല്‍ ഒരുക്കിയ കെ ജി എഫ് 2 ഇപ്പോള്‍ ആയിരം കോടിയിലേക്കു ആണ് കുതിക്കുന്നത്. റോക്കിങ് സ്റ്റാര്‍ യാഷ് നായകനായി എത്തിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ഇരുനൂറു കോടിക്കു മുകളില്‍ മാത്രമായിരുന്നു നേടിയത്. എന്നാല്‍ രണ്ടാം ഭാഗം അഞ്ചു ഭാഷകളില്‍ എത്തി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠന്‍, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറേ വലിയ താരങ്ങള്‍ ഈ ചിത്രത്തിന്റെ താരനിരയില്‍ ഉണ്ടായിരുന്നു. ഏതായാലും പുഷ്പ 2 നിര്‍ത്തി വെച്ച സാഹചര്യത്തില്‍ പുതിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് അല്ലു അര്‍ജുന്‍.

ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ കെ ജി എഫ് 2 ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി കുതിക്കുകയാണ്, ആയിരം കോടി ആഗോള കളക്ഷന്‍ എന്ന മാര്‍ക്കിലേക്കു കുതിക്കുന്ന ഈ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം മുന്നൂറു കോടിയോളം നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടിലും റെക്കോര്‍ഡ് കളക്ഷന്‍ നേടുന്ന ഈ ചിത്രം ഇപ്പോള്‍ കേരളാ ബോക്‌സ് ഓഫീസിലും ഒരു അപൂര്‍വ റെക്കോര്‍ഡ് നേടിക്കഴിഞ്ഞു.

കേരളത്തില്‍ നിന്ന് മാത്രം അമ്പതു കോടി കളക്ഷന്‍ നേടുന്ന നാലാമത്തെ മാത്രം ചിത്രമായി കെ ജി എഫ് 2 മാറിക്കഴിഞ്ഞു. പുലി മുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയാണ് കേരളത്തില്‍ നിന്ന് മാത്രം ഇതിനു മുന്‍പ് അമ്പതു കോടിക്കു മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍. 86 കോടി കേരളത്തില്‍ നിന്നും നേടിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം പുലി മുരുകന്‍ ഒന്നാമത് നില്‍ക്കുന്ന ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനം 75 കോടി കേരളത്തില്‍ നിന്ന് നേടിയ ബാഹുബലി 2 എന്ന രാജമൗലി ചിത്രത്തിന് ആണ്.

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍ 67 കോടി നേടിയാണ് ഈ ലിസ്റ്റില്‍ മൂന്നാമത് നില്‍ക്കുന്നത്. ഇപ്പോള്‍ അന്പതു കോടി ഇവിടെ നിന്ന് പിന്നിട്ട കെ ജി എഫ് 2 അതോടൊപ്പം ഈ വര്‍ഷത്തെ കേരളത്തിലെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുമായി മാറി. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം നേടിയ നാല്‍പതു കോടിക്കു മുകളില്‍ ഉള്ള കേരളാ ഗ്രോസ് ആണ് കെ ജി എഫ് 2 മറികടന്നത്. പ്രശാന്ത് നീല്‍ ഒരുക്കിയ ഈ ചിത്രത്തില്‍ നായകനായി എത്തിയത് റോക്കിങ് സ്റ്റാര്‍ യാഷ് ആണ്. മലയാളത്തിന്റെ യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ ആണ് ഈ ചിത്രം കേരളത്തില്‍ തന്റെ പ്രൊഡക്ഷന്‍ ബാനറില്‍ വിതരണം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week