KeralaNews

കുടുംബശ്രീയ്ക്ക് 1000 കോടിയുടെ വായ്പാ പദ്ധതി; തീരദേശ മേഖലയ്ക്കും ബജറ്റില്‍ ഇടം

തിരുവനന്തപുരം: കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് 1000 കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയെല്ലാം നാല് ശതമാനം പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടിയെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചു. ‘രൂക്ഷമായ കടലേറ്റവും കലാക്രമണവും തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കി. ഇവ പരിഹരിക്കുന്നതിന് പരമ്പരാഗത മാര്‍ഗങ്ങളുമായി മുന്നോട്ട് പോകാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കിക്കൊണ്ട് ദീര്‍കാല പരിഹാര പദ്ധതി ആവിഷ്‌കരിക്കേണ്ടകതുണ്ട്. അടിയന്തര പ്രാധാന്യമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.

തീരദേശ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, തീരദേശ വികസനം എന്നീ രണ്ട് ഘടകങ്ങള്‍ ആണ് തീരദേശത്തിനായുള്ള പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കടല്‍ഭിത്തി സംരക്ഷണത്തില്‍ പ്രത്യേക പഠനങ്ങള്‍ നടത്തിയാകും പദ്ധതികള്‍. ഇതിന്റെ ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നല്‍കും. 4 വര്‍ഷം കൊണ്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button