25.5 C
Kottayam
Monday, May 20, 2024

കര്‍ഷകര്‍ക്ക് കൈത്താങ്ങായ ബജറ്റ്; കാര്‍ഷിക മേഖലയ്ക്ക് 2,000 കോടിയുടെ വായ്പ പദ്ധതി

Must read

തിരുവനന്തപുരം: രണ്ടാം പിണറായി സക്കാരിന്റെ ആദ്യ ബജറ്റില്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങ്. കാര്‍ഷിക മേഖലയ്ക്കായി 2000 കോടി രൂപയുടെ വായ്പ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നവീകരിക്കുന്നതിന്റെ ഭാഗമായി കൃഷിഭവനുകളെ സ്മാര്‍ട്ട് ആക്കും. കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരെയും ചെറുപ്പക്കാരെയും കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനും കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതിനും ഇതുപകരിക്കും.

നടീല്‍ വസ്തുക്കളുടെ വിതരണം, മണ്ണിന്റെ സ്വഭാവത്തിനനുസരിച്ചുള്ള കൃഷി, കൃഷി പരിപാലനം, കോള്‍ഡ് സ്റ്റോറേജുകളുടെ ശൃംഗല ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുടെ സഹായത്തോടെ ആധുനിക വല്‍ക്കരിക്കും. ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ബജറ്റില്‍ 10 കോടി രൂപ വകയിരുത്തി.

ഉത്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്ത് സേവന ശൃംഖല ആരംഭിക്കുന്നതായി ധനമന്ത്രി പത്ത് കോടി രൂപ പ്രഖ്യാപിച്ചു. പൈലറ്റ് പദ്ധതിയില്‍ കാര്‍ഷിക ഉത്പാദക കമ്പനികളെയും സഹകരണ സംഘങ്ങളെയും കാര്‍ഷിക ചന്തകളെയും ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങുന്നതിനായി 10 കോടി അനുവദിച്ചു. പ്ലാന്റേഷനായി അഞ്ച് കോടി അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week