24 C
Kottayam
Thursday, June 4, 2026

എനിക്കെതിരെ ലഹരി ആരോപണം ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകിട്ട് രണ്ടെണ്ണം അടിക്കുന്നവര്‍: ശ്രീനാഥ് ഭാസി

Must read

കൊച്ചി:മലയാളത്തിലെ മുന്‍നിര നടനാണ് ശ്രീനാഥ് ഭാസി. തന്റെ പ്രകടനങ്ങളിലൂടെ ശ്രീനാഥ് ഭാസി പലപ്പോഴും കയ്യടി നേടിയിട്ടുണ്ട്. നായകനായും സഹനടനായുമെല്ലാം ശ്രീനാഥ് ആരാധകരുടെ പ്രിയം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ വിവാദനായകനാണ് ശ്രീനാഥ് ഭാസി. മയക്കുമരുന്ന് അടക്കമുള്ള ആരോപണങ്ങളുടെ പേരിലും സെറ്റിലെ പെരുമാറ്റത്തിന്റെ പേരിലുമൊക്കെ ശ്രീനാഥ് ഭാസിയുടെ പേര് ഈയ്യടുത്ത് വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.

ഇപ്പോഴിതാ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശ്രീനാഥ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നടിച്ചത്. ലൊക്കേനില്‍ മോശമായി പെരുമാറുന്നു, തെറിവിളിക്കുന്നു, ലഹരി ഉപയോഗിക്കുന്നു തുടങ്ങിയ ആരോപണങ്ങളോടായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Sreenath Bhasi

മാധ്യമങ്ങളെ വിളിച്ചു കൂട്ടി ഇത്തരം കാര്യങ്ങള്‍ വിവരിക്കുന്നവര്‍ ഇന്ന് സിനിമ ചെയ്യുന്നവരാണോ എന്നന്വേഷിക്കണം. എന്നെവച്ച് സിനിമ ചെയ്തവരോ ചെയ്യുന്നവരോ അല്ല ഇതൊക്കെ പറയുന്നത്. അഭിനയമാണ് എന്റെ ജോലി. ആ ജോലി ചെയ്യാനാണ് ഞാന്‍ സെറ്റില്‍ പോകുന്നത്. ജോലിയുമായി മുന്നോട്ട് പോകുന്നതു കൊണ്ട് തന്നെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാത്തതെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്.

- Advertisement -

എന്നെ മലയാള സിനിമയില്‍ നിര്‍ത്തില്ല എന്ന പ്രഖ്യാപനം ഈയ്യിടെ കേള്‍ക്കുകയുണ്ടായി. ഇവരാണോ അതെല്ലാം തീരുമാനിക്കുന്നത്. മലയാള സിനിമയെന്നത് ഈ പറയുന്നവരുടെ അടുക്കളയില്‍ ഉണ്ടാക്കുന്നതാണോ. മോശമായി പെരുമാറിയതും തെറി പറഞ്ഞതും പണം തരാതെ പറ്റിച്ചു കടന്നു കളഞ്ഞവരെ നേരില്‍ക്കണ്ടപ്പോഴാണ്. ജോലിയുടെ കൂലി തരാതെ പറ്റുന്നവരെ പൂമാലയിട്ട് സ്വീകരിക്കാന്‍ കഴിയുമോ? എന്നും ശ്രീനാഥ് ചോദിച്ചുന്നു.

- Advertisement -

നിങ്ങളെ പറ്റിച്ചവരോട് നിങ്ങള്‍ എങ്ങനെയാണ് പെരുമാറുക. അത്രയേ ഞാനും ചെയ്തുള്ളൂ. അഭിനയിക്കുന്നത് സിനിമയില്‍ മാത്രമാണ്. അതിനുപ്പുറത്ത് ഞാനൊരു സാധാരണമനുഷ്യനാണ്. അത്തരമൊരാളുടെ ദേഷ്യവും വിയോജിപ്പും പ്രതിഷേധവുമെല്ലാം എന്നില്‍ നിന്നും പ്രതീക്ഷിക്കാം. അത്രയ്ക്ക് വിഷമമുണ്ട്. ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും ശ്രീനാഥ് ഭാസി തുറന്നു പറയുന്നു.

എനിക്കെതിരെ ലഹരി ആരോപണങ്ങള്‍ ഉയര്‍ത്തുന്ന അങ്കിള്‍മാരെല്ലാം വൈകീട്ട് രണ്ടെണ്ണം അടിച്ച് വട്ടമേശസമ്മേളനം നടത്തുന്നവരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവര്‍ കഴിക്കുന്ന മദ്യം ലഹരിയല്ലേ? മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് ഭാസി മാത്രമാണോ? ഇവരെന്തു കൊണ്ടാണ് ലഹരി ഉപയോഗിക്കുന്ന എല്ലാവരെപ്പറ്റിയും പറയാത്തത്? എന്നും അദ്ദേഹം തുറന്നടിച്ച് ചോദിക്കുന്നുണ്ട്.

Sreenath Bhasi

ചിലരെക്കുറിച്ച് ചിലതൊക്കെ പറയാം എന്ന നിലപാടാണിത്. എന്തെങ്കിലും ഒരു പ്രശ്‌നമുയരുമ്പോള്‍ അതിനൊപ്പം ലഹരി ഉപയോഗം എന്ന ആരോപണം കൂടി തിരുകിക്കയറ്റുന്നത് സ്ഥിരം രീതിയാണെന്നും ശ്രീനാഥ് ഭാസി പറയുന്നുണ്ട്. അതേസമയം കൊറോണ ധവാന്‍ ആണ് ശ്രീനാഥ് ഭാസിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് ശ്രീനാഥിന്റേതായി അണിയറയിലുള്ളത്.

- Advertisement -

ഇടി മഴ കാറ്റ്, അണ്‍ലോക്ക്, ധുനിയാവിന്റെ ഓരത്ത്, നമുക്ക് കോടതിയില്‍ കാണാം, ഡാന്‍സ് പാര്‍ട്ടി, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ സിനിഖളും ശ്രീനാഥിന്റേതായി അണിയറയിലുണ്ട്. ആര്‍ജിയായി കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി ഗായകനായും കയ്യടി നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week