29.4 C
Kottayam
Saturday, June 6, 2026

‘വീണാജോർജ് പോരാ’; ശൈലജയെ മന്ത്രിയാക്കാത്തതിൽ AIDWA സംസ്ഥാന സമ്മേളനത്തിൽ വിമർശനം

Must read

ആലപ്പുഴ: കെ.കെ. ശൈലജയെ മന്ത്രിയാക്കാത്തതിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷ വിമർശനം. മന്ത്രിയെന്നനിലയിൽ മികച്ചപ്രവർത്തനം നടത്തി ജനപ്രീതിയാർജിച്ച ശൈലജയെ മാറ്റിനിർത്തിയതു ശരിയായില്ലെന്ന് ഏതാനും പ്രതിനിധികൾ ചർച്ചയിൽ കുറ്റപ്പെടുത്തി.

സംഘടനാപരമായും വ്യക്തിപരമായും പ്രവർത്തനമികവു തെളിയിച്ച ഇത്തരം വനിതകളെ മാറ്റിനിർത്തുന്നതു തെറ്റായസന്ദേശം നൽകുമെന്നും പ്രതിനിധികൾ ഓർമിപ്പിച്ചു. ശൈലജയ്ക്കുപകരം മന്ത്രിയായ വീണാജോർജ് പ്രതീക്ഷിച്ച നിലവാരത്തിലേക്കുയർന്നില്ലെന്നും ചില പ്രതിനിധികൾ കുറ്റപ്പെടുത്തി.

- Advertisement -

സമ്മേളനം ബുധനാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. സൂസൻകോടി പ്രസിഡന്റും സി.എസ്. സുജാത സെക്രട്ടറിയുമായി നിലവിലുള്ള കമ്മിറ്റിതന്നെ തുടരാനാണു സാധ്യത. ചൊവ്വാഴ്ച സി.ഐ.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി എളമരം കരീം, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, കെ.എസ്‌.കെ.ടി.യു. സംസ്ഥാന ജനറൽസെക്രട്ടറി എൻ. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

- Advertisement -

പ്രതിനിധിസമ്മേളനത്തിൽ ബുധനാഴ്ച അഭിവാദ്യപ്രസംഗം, പ്രമേയാവതരണം, ക്രഡൻഷ്യൽ റിപ്പോർട്ടവതരണം, സംസ്ഥാന കമ്മിറ്റി ഭാരവാഹി തിരഞ്ഞെടുപ്പ് തുടങ്ങിയവയുണ്ട്. ചർച്ചയ്ക്കു സംസ്ഥാനസെക്രട്ടറി സി.എസ്‌. സുജാത മറുപടി പറയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week