24.6 C
Kottayam
Sunday, June 7, 2026

സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം, അതിനപ്പുറം ഒരു യഥാര്‍ത്ഥ്യം ഉണ്ട്,നെഗറ്റീവ് കമന്റുകള്‍ക്ക് പ്രതികരണവുമായി ആലീസ് ക്രിസ്റ്റി

Must read

കൊച്ചി:മലയാളി സീരിയല്‍ പ്രേമികളെ സംബന്ധിച്ച് വീട്ടിലെ ഒരു അംഗത്തെ പോലെയാണ് സീരിയൽ താരം ആലീസ് ക്രിസ്റ്റി. സീരിയലിന് പുറമെ യുട്യൂബ് ചാനലിലും സജീവമാണ് താരമിപ്പോൾ. ഭർത്താവിനും നാത്തൂനുമൊപ്പം ഉള്ള ആലീസിന്‍റെ വീഡിയോകൾക്കായി ആരാധകരും കാത്തിരിക്കാറുണ്ട്.

കുടുംബ വിശേഷങ്ങളും സീരിയല്‍ വിശേഷങ്ങളും ഒക്കെ പങ്കുവച്ചുകൊണ്ട് യൂട്യൂബില്‍ സ്ഥിരം എത്തുന്ന ആലീസ് ഇത്തവണ പങ്കുവച്ചിരിക്കുന്നത് അല്പം സീരിയസ് ആയിട്ടുള്ള കാര്യങ്ങളാണ്. നടി ഗൗരി കൃഷ്ണയുടെ കല്യാണവുമായി ബന്ധപ്പെട്ട് വന്ന കമന്റുകള്‍ക്കും, തന്റെ വീഡിയോസിന് താഴെ വരുന്ന കമന്റുകള്‍ക്കും ഉള്ള മറുപടിയാണ് ആലീസിന്റെ ഏറ്റവും പുതിയ വ്‌ളോഗ്.

തുടക്കത്തില്‍ ഗൗരിയുടെ കല്യാണത്തെ കുറിച്ച് വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് എണ്ണി എണ്ണി പറയുകയാണ് ആലീസ്. കല്യാണ മണ്ഡപത്തില്‍ വച്ച് ഗൗരി മാധ്യമങ്ങളോട് മാറി നില്‍ക്കാന്‍ പറഞ്ഞ സംഭവത്തിന് ആണ് ആലീസ് ആദ്യം മറുപടി പറഞ്ഞത്. ഇത്രയും പണം ചെലവ് ചെയ്ത്, ആളുകളെ വിളിച്ച് വരുത്തി കല്യാണം നടത്തുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്താലുള്ള പ്രശ്‌നമാണ് അവിടെ കണ്ടത്. മാധ്യമങ്ങളെ ഞാന്‍ കുറ്റം പറയുന്നതല്ല, അവര്‍ ചെയ്യുന്നത് അവരുടെ കടമയാണ് എന്നിരിക്കിലും അതിനൊരു പരിധിയുണ്ട്.

- Advertisement -

ഗൗരിയുടെ മേക്കപ്പിനെ കുറ്റം പറഞ്ഞും ചിലർ എത്തിയിരുന്നു. ഫോട്ടോസിലും വീഡിയോസിലും നിങ്ങള്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമായിരിക്കും എന്നാണ് ആലീസ് പറയുന്നത്. ടിന്റു ബദ്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒരു പ്രൊഫസര്‍ കൂടിയാണ്. അത്രയും നീറ്റ് ആയിട്ടാണ് അവര്‍ മേക്കപ്പ് ചെയ്തത് എന്നും ആലീസ് പറയുന്നുണ്ട്.

- Advertisement -

സ്വർണ്ണം വേണ്ടന്ന് വെച്ച ഗൗരിയുടെ തീരുമാനത്തെ താരം അഭിനന്ദിക്കുന്നുണ്ട്. ശേഷം തന്റെ വീഡിയോസിന് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ആലീസ് മറുപടി നല്‍കി. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം, അതിനപ്പുറം ഒരു യഥാര്‍ത്ഥ്യം ഉണ്ട്. നിങ്ങളെ പോലെ തന്നെ സാധാരണ ജീവിതമാണ് ഞങ്ങളുടേതും എന്ന് ആലീസ് ക്രിസ്റ്റി വീഡിയോയിൽ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week