24.3 C
Kottayam
Monday, November 25, 2024

ഗംഗുബായ് റിലീസിന് മുമ്പ് തന്നെ കാമുകന്‍ രണ്‍ബീറിനെയും കുടുംബത്തെയും തന്റെ കുടുംബത്തെയും കാണിക്കണം എന്ന് ആലിയ ഭട്ട്; എതിര്‍ത്ത് സംവിധായകന്‍

Must read

നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ആലിയ ഭട്ട്. കോവിഡ് പ്രതിസന്ധിക്കിടെ റിലീസ് വൈകിയ ബോളിവുഡ് ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന, ആലിയ ഭട്ട് നായികയായി എത്തുന്ന ഗംഗുബായ് കത്ത്യവാടി. ചിത്രത്തിലെ ആലിയയുടെ ലുക്കും നേരത്തെ എത്തിയ ട്രെയ്ലറുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗംഗുബായ് റിലീസിന് മുമ്പ് തന്നെ തന്റെ കാമുകന്‍ രണ്‍ബീറിനെയും കുടുംബത്തെയും തന്റെ കുടുംബത്തെയും കാണിക്കാന്‍ ആലിയ ആഗ്രഹിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. എന്നാല്‍ സംവിധായകന്‍ ഇത് എതിര്‍ക്കുകയായിരുന്നു. റിലീസിന് മുമ്പുള്ള പ്രീ സ്‌ക്രീനിംഗ് പരിപാടികളോട് താല്‍പര്യമില്ലാത്ത ആളാണ് ബന്‍സാലി. അദ്ദേഹത്തിന്റെ സിനിമകളൊന്നും അത്തരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. രണ്‍ബീറിന്റെ അരങ്ങേറ്റ സിനിമയായ സാവരിയ്യയ്ക്കും പ്രീ സ്‌ക്രീനിംഗ് ഉണ്ടായിരുന്നില്ല.

ഗംഗുബായ് കത്ത്യവാടിയിലെ തന്റെ പ്രകടനത്തില്‍ ആലിയയ്ക്ക് ഒരുപാട് അഭിമാനമുണ്ട്. ഗ്രേ ഷെയ്ഡുള്ള കഥാപാത്രമായി മാറാന്‍ തന്റെ കംഫര്‍ട്ട് സോണിന്റെ പുറത്ത് കടന്നിരിക്കുകയാണ് ആലിയ. ചിത്രത്തിലെ പ്രകടനത്തിന് ആലിയയെ തേടി ദേശീയ പുരസ്‌കാരം വരെ എത്താനുള്ള സാധ്യതയുണ്ട്.

അതുകൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ടവരെ സിനിമ കാണിക്കാന്‍ ആലിയ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിന് ബന്‍സാലി തയ്യാറായിട്ടില്ല. തന്റെ സിനിമ 2022 ഫെബ്രുവരി 18ന് ആണ് റിലീസ് ചെയ്യുക. എല്ലാവരും അപ്പോള്‍ കണ്ടാല്‍ മതിയെന്നുമാണ് ബന്‍സാലിയുടെ നിലപാട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഹുസൈന്‍ സൈദിയുടെ ‘ദി മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കുന്നത്. ചതിയിലകപ്പെട്ട് കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് 1960കളില്‍ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും...

Popular this week