26.3 C
Kottayam
Monday, June 15, 2026

തന്ത്രപ്രധാന നഗരങ്ങളിൽ ജാഗ്രതാനിർദേശം; ഉന്നതതല യോഗംവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

Must read

ന്യൂഡൽഹി: പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഏത് വിധത്തിലുള്ള പാക് പ്രകോപനങ്ങളേയും നേരിടാൻ സജ്ജമാകുന്നതിന്‍റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത്. സൈറണുകൾ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചും സുരക്ഷാസേന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. വിവിധ നഗരങ്ങളിൽ സൈറൺ സ്ഥാപിക്കുകയും സുരക്ഷാ ക്രമീകരണങ്ങളൊരുക്കി, ഇത് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രതയാണ് നിലനിൽക്കുന്നത്. നിലവിലെ സാഹചര്യമനുസരിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ അവധികളെല്ലാം റദ്ദാക്കിയിട്ടുണ്ട്. എല്ലാവരും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ അവധി ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കും ഇത് ബാധകമാണ്. ഡൽഹിയിലെ 55 ഇടങ്ങളിലാണ് ബുധനാഴ്ച മോക്ഡ്രിൽ നടത്തിയത്. സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.

- Advertisement -

പട്യാല, ഛണ്ഡീഗഢ്, അമ്പാല തുടങ്ങിയിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ സൈറൺ മുഴങ്ങിയിരുന്നു. പാക് പ്രകോപനം തുടരുന്നതിനിടെയാണ് ഇവിടങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയത്. രാജസ്ഥാൻ, പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 2010-ൽ വിജ്ഞാപനം ചെയ്ത 244 സിവിൽ ഡിഫൻസ് ജില്ലകൾക്ക് പ്രത്യേക ശ്രദ്ധനൽകിക്കൊണ്ടാണ് സുരക്ഷാമുന്നൊരുക്കങ്ങൾ നടത്തുന്നത്. ഇവയിൽ നൂറോളം തന്ത്രപ്രധാന നഗരങ്ങളും ഉൾപ്പെടുന്നു.

- Advertisement -

പാക് ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ വ്യാഴാഴ്ച രാത്രി പൂർണ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു. ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സുരക്ഷിതരായിരിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പോലീസ് സൈറൺ മുഴക്കുകയും ചെയ്തിരുന്നു. അമൃത്സർ, ഫിറോസ്പൂർ, തരൺ തരൺ, ഗുരുദാസ്പൂർ, ജലന്ധർ, കപൂർത്തല, ഹോഷിയാർപൂർ, മൊഹാലി, ഫരീദ്കോട്ട്, പത്താൻകോട്ട്, ഗുർദാസ്പുർ തുടങ്ങിയിടങ്ങളിലും ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരുന്നു.

- Advertisement -

സൈനിക മേധാവിമാരുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ സ്ഥിതിഗതികളും വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍, സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

‘പ്രിയ‌ദർശിനി യാത്ര ആകെ കല്ലുകടി’: മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു,ബസ് പണിമുടക്കി

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസ് ഉദ്ഘാടന ദിവസം തന്നെ ആകെ കല്ലുകടി. യാത്രയിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ ദേഹത്ത് ചൂട് പായസം വീണത് കൂടാതെ, കുണ്ടറയിൽ നിന്ന് കായംകുളത്തേക്ക് ആദ്യ സർവ്വീസ്...

വിജയ്-സംഗീത വിവാഹമോചന ഹർജി: ഇരുവരും ഹാജരായില്ല

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. ചെങ്കൽപ്പെട്ട് കുടുംബകോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇരുവരും ഹാജരാകാത്തതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. സുരക്ഷാ കാരണങ്ങൾ...

Popular this week