EntertainmentNews
സീരിയൽ താരം എലീന പടിക്കൽ വിവാഹിതയാവുന്നു, ഇതര മതസ്ഥനുമായുള്ള പ്രണയ വിവാഹത്തിന് ഒടുവിൽ സമ്മതം മൂളി കുടുംബം
കൊച്ചി:മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന നിലയിലും ശ്രദ്ധ നേടി. ബിഗ് ബോസിൽ തന്റെ പ്രണയത്തെ കുറിച്ചും വീട്ടുകാർ ആ ബന്ധത്തിന് എതിരാണെന്നൊക്കെയുള്ള കാര്യങ്ങൾ എലീന വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, വീട്ടുകാരുടെ സമ്മതത്തോടെ തന്റെ പ്രണയം സാഫല്യമാവുന്ന സന്തോഷത്തിലാണ് എലീന. ആറു വർഷത്തെ പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു എലീന വിവാഹ വിശേഷങ്ങൾ പങ്കുവച്ചത്.
ജനുവരിയിലാണ് വിവാഹമെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയും എഞ്ചിനീയറുമായ രോഹിത് പി നായരാണ് വരൻ. ജനുവരി ആറിനാണ് വിവാഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News