ആലപ്പുഴ ജില്ലയില്‍ 7പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ കല്‍ക്കട്ടയില്‍ നിന്നും വന്നവരാണ്.
1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വെണ്മണി സ്വദേശിയായ യുവാവ്
2.ദമാമില്‍ നിന്നും 10/6ന് കണ്ണൂരെത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള ഭരണിക്കാവ് സ്വദേശി
3.കല്‍ക്കട്ടയില്‍ നിന്നും 29/5ന് വിമാനത്തില്‍ തിരുവനന്തപുരത്തു എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവാവ് .
4.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്ന തഴക്കര സ്വദേശിയായ യുവാവ്
5.കല്‍ക്കട്ടയില്‍ നിന്നും 4/6ന് വിമാനത്തില്‍ കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 52വയസുള്ള മാരാരിക്കുളം സ്വദേശി
.6.അബുദാബിയില്‍ നിന്നും 3/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 58വയസുള്ള പള്ളിപ്പുറം സ്വദേശി
.7.ദമാമില്‍ നിന്നും 14/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 45വയസുള്ള മാവേലിക്കര സ്വദേശി .
6പേരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് 5പേര്‍ രോഗമുക്തി നേടി സൗദി അറേബ്യയില്‍ നിന്നും എത്തിയ മാന്നാര്‍ സ്വദേശി, ദമാമില്‍ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കുവൈറ്റില്‍ നിന്നും എത്തിയ ചിങ്ങോലി സ്വദേശി, മുംബയില്‍ നിന്നും എത്തിയ കാവാലം സ്വദേശിനി, മാലിദീപില്‍ നിന്നും എത്തിയ എരമല്ലിക്കര സ്വദേശി.108 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉണ്ട്. 32 പേരാണ് രോഗവിമുക്തരായത്.
തൃശൂര്‍
തൃശൂര്‍: ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ചൊവ്വാഴ്ച (ജൂണ്‍ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയവരാണ്.
ജൂണ്‍ 4 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന് ബഹറിനില്‍ നിന്ന് തിരിച്ചെത്തിയ കൂര്‍ക്കഞ്ചേരി സ്വദേശിനി (47), 10 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ ഒല്ലൂക്കര സ്വദേശി (53), 12 ന് കുവൈറ്റില്‍ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (46), ഊരകം സ്വദേശി (52), 11 ന് ഗുജറാത്തില്‍ നിന്ന് തിരിച്ചെത്തിയ കുമാരനെല്ലൂര്‍ സ്വദേശി (42), 11 ന് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ മുണ്ടൂര്‍ സ്വദേശി (52) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച 139 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 11 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12080 പേരും ആശുപത്രികളില്‍ 202 പേരും ഉള്‍പ്പെടെ ആകെ 12282 പേരാണ് നിരീക്ഷണത്തിലുളളത്.
ചൊവ്വാഴ്ച (ജൂണ്‍ 16) നിരീക്ഷണത്തിന്റെ ഭാഗമായി 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 911 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 1038 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.
ചൊവ്വാഴ്ച (ജൂണ്‍ 16) അയച്ച 163 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 5992 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 4690 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1302 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 2132 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
കാസര്‍കോട്
കാസര്‍കോഡ് ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 34 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശി, ജൂണ്‍ ഒമ്പതിന് ഖത്തറില്‍ നിന്നെത്തിയ 24 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. ഇരുവരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. മെയ് 14 ന് കോവിഡ് സ്ഥിരീകരിച്ച 30 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 22 ന് കോവിഡ് പോസിറ്റീവായ 38, 36 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 22 ന് കോവിഡ് പോസിറ്റീവായ 42 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 62 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, മെയ് 27 ന് കോവിഡ് പോസിറ്റീവായ 56 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 28 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി(എല്ലാവരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍), ചെന്നൈയില്‍ നിന്ന് വന്ന് മെയ് 17 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3528 പേര്‍.വീടുകളില്‍ 3198 പേരും , സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമുള്‍പ്പെടെ 3528 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 210 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
383 പേരുടെ ഫലം ലഭിക്കാനുണ്ട്.711 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 55 പേരെയും വീടുകളില്‍ 701 പേരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.