ആലപ്പുഴ: കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ നാല് ജില്ലാ കളക്ടർമാരെയാണ് ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം അടിക്കടി മാറ്റിയതെന്ന് ഡിസിസി പ്രസിഡന്റ് എം ലിജു അഭിപ്രായപ്പെട്ടു. . കളക്ടർമാരെ ഇത്തരത്തിൽ മാറ്റുന്നത് മൂലം ജില്ലയിൽ വൻ ഭരണ പരാജയമാണ് സംഭിവിച്ചിരിക്കുന്നത്. പ്രളയത്തിൽ വീട് നഷ്ടപെട്ടവരുൾപ്പെടെ അർഹരായവർക്ക് ആനുകൂല്യങ്ങൾ യഥാ സമയം വിതരണം ചെയ്യാൻ ജില്ലയിലെ ഭരണ പരാജയം മൂലം സാധിക്കുന്നില്ല. സർക്കാരിന്റെ താല്പര്യത്തിനു വഴങ്ങാത്ത ഉദ്യോഗസ്‌ഥരെ ജില്ലയിലെ മൂന്ന് മന്ത്രിമാർ ചേർന്ന് ഭരിക്കാൻ അവസരം കൊടുക്കാത്ത സ്ഥിതിയാണ് നിലവിൽ. ഉള്ളത്. ജില്ലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭരണ പരാജയത്തിന്റെയും പ്രതിസന്ധികളുടെയും പൂർണ്ണ ഉത്തരവാദിത്വം ജില്ലയിലെ മൂന്ന് മന്ത്രിമാർക്കാണ് . ജില്ലയുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കുന്ന ജില്ലാ കളക്ടർമാരെ അടിക്കടി മാറ്റുന്ന നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു