‘ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല, ഇല്ലാക്കഥ പറഞ്ഞാല്‍ പലതും പറയേണ്ടിവരും’; പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നെയാണെന്നും ആകാശ് തില്ലങ്കേരി പറയുന്നു.

ഫേസ്ബുക്കില്‍ ഒരാളുടെ പോസ്റ്റിന് താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. വെല്ലുവിളിക്കുന്നു എന്നു പറഞ്ഞുകൊണ്ടുതന്നെയാണ് പോസ്റ്റ്. ഇല്ലാക്കഥകള്‍ പറഞ്ഞാല്‍ പലതും തുറന്നു പറയേണ്ടിവരുമെന്ന് ആകാശ് പറയുന്നു.

ഷുഹൈബ് വധക്കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. അത് എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. അന്നു മുതല്‍ താന്‍ ചെയ്യുന്ന ഓരോ കാര്യത്തിനും പാര്‍ട്ടിക്ക് ഉത്തരവാദിത്വമേല്‍ക്കേണ്ട കാര്യമില്ല. അതൊരു വസ്തുതയാണ്. എന്നു കരുതി ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ തനിക്ക് സ്വീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആകാശ് പറഞ്ഞത്. ഒരു വാര്‍ത്താസമ്മേളനം പ്രതീക്ഷിക്കാമെന്നും ആകാശിന്റെ മറുപടിയില്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News