32.8 C
Kottayam
Saturday, April 27, 2024

ഒറ്റ ഇന്നിംഗ്‌സില്‍ 10 വിക്കറ്റ്; അജാസ് പട്ടേലിന് ചരിത്ര നേട്ടം

Must read

മുംബൈ: ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് നേട്ടം കൊയ്ത് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രത്തില്‍ ഇടം നേടി. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യന്‍ വംശജന്‍ കൂടിയായ അജാസ് നേട്ടം സ്വന്തമാക്കിയത്. 325 റണ്‍സിന് പുറത്തായ ഇന്ത്യയുടെ ഇന്നിംഗ്‌സിലെ മുഴുവന്‍ ബാറ്റര്‍മാരും അജാസ് പട്ടേലിന് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

ഇന്നിംഗ്‌സില്‍ 10 വിക്കറ്റുകളും നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ ബൗളര്‍ മാത്രമാണ് അജാസ്. ഇംഗ്ലണ്ട് സ്പിന്നര്‍ ജിം ലേക്കര്‍, ഇന്ത്യയുടെ അനില്‍ കുംബ്ലൈ എന്നിവരാണ് നേട്ടം കൊയ്ത മുന്‍ഗാമികള്‍. 47.5 ഓവര്‍ പന്തെറിഞ്ഞ അജാസ് 119 റണ്‍സ് വഴങ്ങിയാണ് സുവര്‍നേട്ടം കൈവരിച്ചത്.

ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറി (150) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 17 ഫോറും നാല് സിക്‌സറുകളും പറത്തിയ മായങ്ക് ഏഴാമനായാണ് പുറത്തായത്. വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ പൊരുതി നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. അക്ഷര്‍ 52 റണ്‍സ് നേടി.

മറുപടി ബാറ്റിംഗ് തുടങ്ങിയ കിവീസിന് തുടക്കത്തില്‍ തന്നെ തകര്‍ച്ച നേരിടുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15/2 എന്ന നിലയിലാണ് സന്ദര്‍ശകര്‍. ഓപ്പണര്‍മാരായ ടോം ലാതം (10), വില്‍ യംഗ് (4) എന്നിവരാണ് പുറത്തായത്. രണ്ടു വിക്കറ്റുകള്‍ പേസര്‍ മുഹമ്മദ് സിറാജാണ് നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week