കൊച്ചി: ഗ്ലാമർ വേഷമണിഞ്ഞ് പൊതുവേദിയിലെത്തിയ നടി ഐശ്വര്യ ലക്ഷ്മിക്കെതിരെ സൈബർ ആക്രമണം. ഒരു പ്രമുഖ ജ്വല്ലറിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഐശ്വര്യ ലക്ഷ്മിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വളരെ വേഗം വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനങ്ങളുയർന്നത്. ഓഫ് വൈറ്റ് വെസ്റ്റേൺ ഔട്ട്ഫിറ്റ് ധരിച്ചാണ് ഐശ്വര്യ ലക്ഷ്മി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
താരത്തിന്‍റെ ഗ്ലാമർ ചിത്രങ്ങൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വസ്ത്രധാരണമാണ് വിമർശകരെ ചൊടിപ്പിച്ചത്. അതേസമയം സ്വകാര്യതയെയും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന വാദവുമായി ഐശ്വര്യയെ പിന്തുണച്ചും ആരാധകർ രംഗത്തെത്തുന്നുണ്ട്.
ഇതിനു മുൻപും ഗ്ലാമർ വേഷങ്ങൾ ധരിച്ച് പൊതുഇടത്തിൽ പ്രത്യക്ഷപ്പെട്ട് വലിയ ട്രോളുകൾക്ക് വിധേയയായിട്ടുണ്ട് താരം. അന്ന് ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ധരിച്ച വേഷമായിരുന്നു വിമർശനങ്ങൾക്ക് ഇടയാക്കിയത്. മഞ്ഞ നിറത്തിലുള്ള സ്ട്രാപ്‌ലെസ്സ് സ്ലീവ്‌ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയിൽ എത്തിയത്. ഈ വേഷം ഉദ്ഘാടനത്തിന് അനുയോജ്യമല്ലെന്നായിരുന്നു അന്ന് ഉയർന്ന വിമർശനം.
എന്നാൽ, സൈബർ ഇടങ്ങളിലെ അനാവശ്യ കമന്റുകൾക്കും വിമർശനങ്ങൾക്കും താൻ വലിയ വില നൽകുന്നില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ തന്റെ ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഐശ്വര്യ കുറച്ചു നാളുകൾക്ക് മുൻപ് നീക്കം ചെയ്തിരുന്നു.
Malayalam actress Aishwarya Lekshmi has become the latest target of cyberbullying after appearing in a glamorous off-white western outfit at a jewelry inauguration in Kochi. While videos of her stylish appearance went viral, a section of social media users attacked her with moral policing and derogatory comments. However, fans and colleagues have rallied behind her, emphasizing personal freedom and condemning the toxic culture of body shaming and cyber harassment.


