26.2 C
Kottayam
Friday, June 5, 2026

ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പൗരുഷമുള്ള നടന്‍ ലാലേട്ടന്‍- ഐശ്വര്യ ലക്ഷ്മി

Must read

കൊച്ചി:മായനദിയിലെ അപ്പുമായി ആരാധക മനസില്‍ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. തേടിയെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളുമായി. വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യയെ മികച്ചതാക്കി.

ഇപ്പോഴിതാ താരം തന്റെ ഇഷ്ടതാരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ലാലേട്ടന്റെ ആരാധികയാണ് ഐശ്വര്യ ലക്ഷ്മി. സ്ഫടികത്തിലെ ആടുതോമയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് താരം പറയുന്നു.

മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടം ആണ്. എന്നാല്‍ മുണ്ട് പറിച്ചു വില്ലന്മാരെ ഇടിക്കുന്ന ആടുതോമ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്.

സില്‍ക്ക് സ്മിതയുമായുള്ള പ്രണയ രംഗങ്ങളും ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് പൗരുഷമുള്ള നായകന്‍ ലാലേട്ടന്‍ ആണെന്ന് ഐശ്വര്യലക്ഷ്മി പറയുന്നു.

- Advertisement -

ഇപ്പോള്‍ തമിഴിലും തെലുങ്കിലും തിരക്കേറിയ നായികയായിരിക്കുകയാണ് ഐശ്വര്യ. ഈ വര്‍ഷമാണ് താരം തമിഴ് തെലുങ്ക് ഇന്‍ഡസ്ട്രറികളില്‍ തന്റെ സ്ഥാനം നേടിയെടുത്തത്. സിനിമ പാരമ്പര്യം ഇല്ലാത്ത നടി ചുരുങ്ങിയ കാലയളവിലാണ് വളര്‍ന്നു വന്നത്. തന്റെ കഴിവില്‍ പൂര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ് തനിക്ക് ഇത്രയൊക്കെ സാധ്യമായതെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്.

- Advertisement -

തമിഴിലും തെലുങ്കിലും അനവധി ഹിറ്റുകള്‍ ഐശ്വര്യ നേടി കഴിഞ്ഞു. ആദ്യ തമിഴ് ചിത്രം വിശാല്‍ നായകനായ ആക്ഷന്‍ ആയിരുന്നു. വിശാല്‍, ആര്യ, ധനുഷ് തുടങ്ങിയ തമിഴ് മുന്‍നിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചു കഴിഞ്ഞു. ഈ വര്‍ഷം തന്നെ ആണ് നടി തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. സത്യദേവ് നായകനായ ഗോഡ്‌സെ ആയിരുന്നു ആദ്യ ചിത്രം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

Popular this week