24.2 C
Kottayam
Saturday, June 6, 2026

ഐശ്വര്യ ലക്ഷ്മി നായികയായി ‘കുമാരി’; മനോഹരമായ വീഡിയോ ഗാനം പുറത്ത്

Must read

കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ സിനിമയാണ് ‘കുമാരി’. നിർമൽ സഹദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിർമൽ സഹദേവിനൊപ്പം ഫസൽ ഹമീദും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘കുമാരി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

‘മന്ദാരപ്പൂവേ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്ക്‌സ് ബിജോയിയുടെ സംഗീതത്തിൽ ജോ പോൾ രചിച്ച വരികൾ ആവണി മൽഹാർ പാടിയിരിക്കുന്നു. അബ്രഹാം ജോസഫാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്ററും കളറിസ്റ്റും ശ്രീജിത്ത് സാരംഗ് ആണ്.

ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്ക്‌സ് ബിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രിയങ്ക ജോഫ്, മൃദുല പിനപാല, ജിൻസ് വർഗീസ് എന്നിവരാണ് സഹനിർമ്മാണം. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം. ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈനർ.

- Advertisement -

- Advertisement -

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന മറ്റൊരു ചിത്രം ഡയറക്ട് ഒടിടി റിലീസിനും തയ്യാറെടുത്തിരിക്കുകയാണ്. ‘അമ്മു’ എന്ന തെലുങ്ക് ചിത്രം ഒക്ടോബർ 19ന് ആമസോൺ പ്രൈം വീഡിയോയിലാണ് ഐശ്വര്യ ലക്ഷ്മി നായികയായി പ്രീമിയർ ചെയ്യുക. ചാരുകേശ് ശേഖർ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിനു പുറമേ തമിഴ്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും പ്രദർശനത്തിന് എത്തുന്നു.

ഐശ്വര്യ ലക്ഷ്മി അഭിനയിച്ച് ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത് തമിഴകത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ ആണ്. ‘പൂങ്കുഴലി’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിൽ അവതരിപ്പിച്ചത്. ‘സമുദ്ര കുമാരി’ എന്നും പേരുള്ള ‘പൂങ്കുഴലി’ ‘പൊന്നിയിൻ സെൽവനി’ലെ നിർണായകമായ കഥാപാത്രമാണ്. ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനത്തിന് ഏറെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week