BusinessTechnology
ജിയോയെ വെല്ലാൻ എയർടെല്ലിന്റെ പുതിയ പ്ലാൻ
മുംബൈ:ജിയോ ഫൈബറിനെ പിന്നിലാക്കാൻ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍. തങ്ങളുടെ ബ്രോഡ്ബാന്‍റ് സേവനം എയർടെൽ എക്‌സ്ട്രീം എന്ന് പുനർനാമകരണം ചെയ്ത ശേഷം പ്ലാനുകളുടെ വില 10 ശതമാനം കുറച്ചു. സൗജന്യ നെറ്റ്ഫ്ലിക്സ് അംഗത്വ ഓഫറിനൊപ്പം പരിധിയില്ലാത്ത ഡേറ്റ എയര്‍ടെല്‍ നല്‍കുകയും ചെയ്യുന്നു . ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫിക്സഡ് ലൈൻ ബ്രോഡ്‌ബാൻഡ് സേവന ദാതാവാണ് എയർടെൽ.
പ്രതിമാസം 799 രൂപ മുതൽ എയർടെല്ലിന്‍റെ പുതിയ എക്‌സ്ട്രീം ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നു. 100 എംബിപിഎസ് വേഗത്തിൽ പ്രതിമാസം 150 ജിബി വരെ ഡേറ്റ, സൗജന്യമായി പരിധിയില്ലാത്ത എയർടെൽ എക്സ്ട്രീം കണ്ടന്‍റുകള്‍ എന്നിവ ലഭിക്കും. പരിധിയില്ലാത്ത ഡേറ്റയിലേക്ക് അപ്‌ഗ്രേഡുചെയണമെങ്കിൽ അധികമായി 299 രൂപ നൽകിയാൽ മതിയാകും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News