24.6 C
Kottayam
Saturday, June 6, 2026

Airtel Plans : എയര്‍ടെല്‍ പ്ലാനുകള്‍ പരിഷ്കരിച്ചു,മാറ്റങ്ങള്‍ ഇങ്ങനെ

Must read

സൗജന്യ ആമസോണ്‍ പ്രൈം വീഡിയോ അംഗത്വമുള്ള നാല് പ്ലാനുകള്‍ ഭാരതി എയര്‍ടെല്‍ പരിഷ്‌കരിച്ചു. ടെലികോം ഓപ്പറേറ്റര്‍ നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ക്കൊപ്പം സൗജന്യ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷനും തിരഞ്ഞെടുത്ത പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് മാത്രമാണ് ഈ പരിഷ്‌ക്കരണം വരുന്നത്.

എയര്‍ടെല്ലില്‍ നിന്നുള്ള നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. മുമ്പ്, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള ഈ പ്ലാനുകള്‍ 1 വര്‍ഷത്തെ ആമസോണ്‍ പ്രൈം വീഡിയോ സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നു. പ്രൈം സബ്സ്‌ക്രിപ്ഷന്റെ കാലാവധി ആറ് മാസമായി കുറച്ചു. ഡാറ്റയിലും കോളുകളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളും ഒരു വര്‍ഷവും അതിലധികവും സൗജന്യ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.

എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍: പൂര്‍ണ്ണമായ ലിസ്റ്റ്

മൊത്തത്തില്‍, എയര്‍ടെല്‍ 399 രൂപ, 499 രൂപ, 999 രൂപ, 1199 രൂപ, 1599 രൂപ വിലയുള്ള അഞ്ച് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഓഫറുകള്‍ പരിശോധിക്കാം:

- Advertisement -

-399 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 40ജിബി പതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം (അതിനുശേഷം 10പൈസ/എസ്എംഎസ്), 1 വര്‍ഷത്തേക്ക് വിങ്ക് ഷാ അക്കാദമിയിലേക്കുള്ള സൗജന്യ ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

- Advertisement -

–എയര്‍ടെല്‍ 499 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 75 ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു.

–999 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 100ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പപ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക്പ്രീമിയം എന്നിവയും മറ്റും നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കായി രണ്ട് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയിസ് കണക്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

— 1199 പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബിവരെ റോള്‍ഓവര്‍ ഉള്ള 150ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈംഅംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും മറ്റും നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കായി രണ്ട് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയ്സ് കണക്ഷനുകളും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

- Advertisement -

— എയര്‍ടെല്‍ 1599 രൂപ പ്ലാന്‍ അണ്‍ലിമിറ്റഡ് കോളുകള്‍, 200 ജിബി വരെ റോള്‍ഓവര്‍ ഉള്ള 250 ജിബി പ്രതിമാസ ഡാറ്റ, 100 എസ്എംഎസ്/ദിവസം, 6 മാസത്തേക്ക് ആമസോണ്‍ പ്രൈം അംഗത്വം, 1 വര്‍ഷത്തേക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍, ഷാ അക്കാദമി ലൈഫ് ടൈം ആക്സസ്, വിങ്ക് പ്രീമിയം എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നു. കുടുംബാംഗങ്ങള്‍ക്കായി മൂന്ന് സൗജന്യ ആഡ്-ഓണ്‍ റെഗുലര്‍ വോയ്സ് കണക്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week