24.3 C
Kottayam
Saturday, June 6, 2026

ജിയോയെ വെട്ടി എയര്‍ടെല്‍ വീണ്ടും ഒന്നാമത്,പേരും ലോഗോയും മാറ്റിയിട്ടും രക്ഷപ്പെടാതെ ഐഡിയാ വോഡാഫോണ്‍

Must read

മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ പ്രതിമാസ വരിക്കാരെ ചേര്‍ക്കുന്നതില്‍ വീണ്ടും ഒന്നാമതെത്തി. നാലു വര്‍ഷത്തിനു ശേഷമാണ് എയര്‍ടെല്‍ ഒരു മാസം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ് കണക്കുകള്‍ പ്രകാരം കൂടുതല്‍ വരിക്കാരെ സ്വന്തമാക്കിയത് എയര്‍ടെലാണ്. ഇക്കാര്യത്തില്‍ നേരത്തെ ജിയോയായിരുന്നു മുന്നില്‍ നിന്നിരുന്നത്.

ഓഗസ്റ്റില്‍ എയര്‍ടെല്‍ 29 ലക്ഷം ഉപഭോക്താക്കളെ ചേര്‍ത്തപ്പോള്‍ ജിയോയ്ക്ക് 19 ലക്ഷം വരിക്കാരെ മാത്രമാണ് ചേര്‍ക്കാന്‍ കഴിഞ്ഞതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, വോഡഫോണ്‍ ഐഡിയയ്ക്ക് 12 ലക്ഷം വരിക്കാരെ നഷ്ടപ്പെടുകയും ചെയ്തു. ഇത് തുടര്‍ച്ചയായ പത്താം മാസമാണ് വോഡഫോണ്‍ ഐഡിയക്ക് വരിക്കാരെ നഷ്ടപ്പെടുന്നത്.

ഓഗസ്റ്റില്‍ വയര്‍ലെസ് വരിക്കാരുടെ 0.91 ശതമാനം വിപണി വിഹിതം എയര്‍ടെല്‍ നേടിയപ്പോള്‍ ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 0.47 ശതമാനം വര്‍ധിച്ചു. വിപണി വിഹിതം അനുസരിച്ച് ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോയ്ക്ക് 35.08 ശതമാനവും എയര്‍ടെല്‍ 28.12 ശതമാനവും വോഡഫോണ്‍ ഐഡിയ 26.15 ശതമാനവുമുണ്ട്. മൊത്തം വയര്‍ലെസ് വരിക്കാര്‍ ജൂലൈയിലെ 1.14 ബില്യണില്‍ നിന്ന് ഓഗസ്റ്റില്‍ 1.15 ബില്യനായി ഉയര്‍ന്നു, പ്രതിമാസ വളര്‍ച്ച 0.3 ശതമാനമാണ്. നഗര പ്രദേശങ്ങളിലെ വയര്‍ലെസ് സബ്‌സ്‌ക്രിപ്ഷന്‍ ജൂലൈ അവസാനം 620.7 ദശലക്ഷത്തില്‍ നിന്ന് ഓഗസ്റ്റില്‍ 624.9 ദശലക്ഷമായി ഉയര്‍ന്നു. എന്നാല്‍, ഗ്രാമീണ മേഖലയില്‍ ഇത് 523.5 ദശലക്ഷത്തില്‍ നിന്ന് 522.9 ദശലക്ഷമായി കുറഞ്ഞു.

ഓഗസ്റ്റ് അവസാനത്തോടെ വയര്‍ലൈന്‍ വരിക്കാരുടെ എണ്ണം 66,771 ഉയര്‍ന്ന് 19.9 ദശലക്ഷമായി. ഓഗസ്റ്റ് അവസാനത്തോടെ മൊത്തം വയര്‍ലൈന്‍ വരിക്കാരുടെ നഗര, ഗ്രാമീണ വരിക്കാരുടെ പങ്ക് യഥാക്രമം 89.83 ശതമാനവും 10.17 ശതമാനവുമായിരുന്നു എന്നും ട്രായ് കണക്കുകള്‍ പറയുന്നു.

- Advertisement -

ഫിക്‌സഡ് ലൈന്‍ വരിക്കാരുടെ വിപണി വിഹിതം കണക്കിലെടുക്കുമ്പോള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) 39.84 ശതമാനത്തിലും എയര്‍ടെല്‍ 21.86 ശതമാനത്തിലും മുന്നില്‍ നില്‍ക്കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡിന് (എംടിഎന്‍എല്‍) 15.34 ശതമാനം വിപണി വിഹിതമുണ്ട്. ബ്രോഡ്ബാന്‍ഡ് സേവനമായ ജിയോ ഫൈബറിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി കുറഞ്ഞ താരിഫ് പ്ലാനുകള്‍ പ്രഖ്യാപിച്ച റിലയന്‍സ് ജിയോ ഓഗസ്റ്റില്‍ 160,794 പേരെ അധികമായി ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week