എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി;ആശങ്ക

ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തിരിച്ചിറക്കി. ഞായറാഴ്ച ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പുറപ്പെട്ട AI2913 വിമാനമാണ് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ നിലത്തിറക്കിയത്.

തീപിടിത്ത സാധ്യത സൂചിപ്പിക്കുന്ന മുന്നറിയിപ്പ് പൈലറ്റുമാർക്ക് ലഭിച്ച ഉടൻ വിമാനം തിരികെയിറക്കിയതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടിയന്തരമായി വിമാനം തിരിച്ചിറക്കിയതിനെ തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു.

വിമാനം പരിശോധനയ്ക്കായി പിടിച്ചിട്ടിരിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി. ഈ വിമാനം ഉടൻ തന്നെ ഇൻഡോറിലേക്ക് സർവീസ് നടത്തും. സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. പ്രസ്താവനയിൽ പറയുന്നു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News