അഫ്ഗാൻ ദൗത്യം: 24 ഇന്ത്യക്കാരുമായി വ്യോമസേന വിമാനം ഡൽഹിക്ക് പുറപ്പെട്ടു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിൽ കുടുങ്ങിയ 35 പേരുമായി വ്യോമസേനാ വിമാനം കാബൂളിൽനിന്ന് പുറപ്പെട്ടു. ഇന്ത്യക്കാർക്ക് പുറമേ നേപ്പാൾ പൗന്മാരും വിമാനത്തിലുണ്ട്.

24 ഇന്ത്യക്കാരും 11 നേപ്പാൾ പൗരന്മാരുമാണ് വിമാനത്തിലുള്ളത്. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മലയാളി കന്യാസ്ത്രീ അടക്കം അഫ്ഗാനിൽ കുടുങ്ങിയ 78 പേരുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിൽ എത്തിയിരുന്നു.

അതേസമയം അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച് വിശദീകരിക്കാൻ കേന്ദ്രം വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളും അവിടെ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കല്‍ സംബന്ധിച്ച കാര്യങ്ങളും വിദേശകാര്യ മന്ത്രാലയം വിശദീകരിക്കും.

കാ​ബൂ​ളി​ല്‍ നി​ന്ന് പ്ര​തി​ദി​നം ര​ണ്ട് ഇ​ന്ത്യ​ന്‍ വി​മാ​ന​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ത്തി​വ​രു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍ താ​ലി​ബാ​ന്‍ കീ​ഴ്‌​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി ഇ​ന്ത്യ എ​ന്ത് ന​യ​മാ​ണ് സ്വീ​ക​രി​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ സ​ർ​വ​ക​ക്ഷി​യോ​ഗം യോ​ഗം വി​ളി​ച്ച​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News