തിരുവനന്തപുരം: ബി.ടെക് പരീക്ഷ ഓണ്‍ലൈനായി നടത്താന്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് എ.ഐ.സി.ടി.ഇ നിര്‍ദേശം. ഓഫ്ലൈനായി പരീക്ഷ നടത്താന്‍ സാങ്കേതിക തടസ്സമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഓഫ്ലൈനായി പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ല.
മറ്റ് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് മാത്രമായി എത്താന്‍ കഴിയില്ല. കുട്ടികള്‍ എല്ലാവര്‍ക്കം വാക്സിന് ലഭ്യമായിട്ടില്ലെന്നതും അധികൃതര്‍ ചൂണ്ടിക്കാട്ടി. ബി.ടെക് പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി എ.ഐ.സി.ടി.ഇക്ക് പരാതി നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് എ.ഐ.സി.ടി.ഇയുടെ ഇടപെടല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News