26 C
Kottayam
Saturday, June 6, 2026

കേരളത്തില്‍ ശക്തമായ മത്സരമുണ്ടാകും; യു.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് എ.ഐ.സി.സി സര്‍വ്വേ ഫലം

Must read

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മത്സരമുണ്ടാകുമെന്നും യുഡിഎഫിന് കേവല ഭൂരിപക്ഷം നേടാന്‍ കഴിയുമെന്നും സര്‍വ്വേ ഫലം. എഐസിസിക്കായി സ്വകാര്യ ഏജന്‍സി തയാറാക്കിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസ് 50 സീറ്റുവരെ നേടാന്‍ സാധ്യതയുണ്ട്. മലബാറില്‍ നേട്ടമുണ്ടാക്കും. വടക്കന്‍ കേരളത്തില്‍ യുഡിഎഫ് 35 സീറ്റുകള്‍ വരെ നേടും. മികച്ച സ്ഥാനാര്‍ത്ഥികളില്ലെങ്കില്‍ വിജയം എളുപ്പമാകില്ല. മുസ്ലീംലീഗ് ഒഴികെ മറ്റ് ഘടക കക്ഷികളുടെ നില മോശമാകുമെന്നും സര്‍വേയില്‍ പറയുന്നു. ഓരോ മണ്ഡലത്തിന്റെയും സര്‍വേ ഫലം ഏജന്‍സികള്‍ എഐസിസിക്ക് കൈമാറി.

മൂന്ന് സ്വകാര്യ ഏജന്‍സികളെയാണ് സര്‍വേ നടത്താന്‍ എഐസിസി നിയോഗിച്ചത്. മണ്ഡലങ്ങളിലെ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക, എത്ര സീറ്റ് നേടും, മുഖ്യമന്ത്രിയായി ആരെ പരിഗണിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു സര്‍വേയുടെ ഭാഗമായിരുന്നത്.

73 മുതല്‍ 78 സീറ്റ് വരെ യുഡിഎഫിന് നേടാനാകുമെന്നാണ് സര്‍വേ ഫലം. കോണ്‍ഗ്രസ് 50 സീറ്റുകള്‍ വരെ നേടും. മലബാറില്‍ യുഡിഎഫിന് വലിയ നേട്ടമുണ്ടാക്കാനാകും. പകുതിയോളം സീറ്റുകള്‍ മലബാറില്‍ നിന്നാകും. മധ്യകേരളത്തില്‍ വോട്ടുകളില്‍ കുറവുണ്ടാകും. നാല്‍പതോളം മണ്ഡലങ്ങളില്‍ ത്രികോണ മത്സരമുണ്ടാകുമെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

Popular this week