27.6 C
Kottayam
Sunday, June 7, 2026

എ.ഐ.എ.ഡി.എം.കെ കേരളത്തിലേക്കും പ്രവര്‍ത്തനം വ്യാപിക്കുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ മത്സരിക്കും

Must read

തിരുവനന്തപുരം: തമിഴ്നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ എ.ഐ.എ.ഡി.എം.കെ കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ജനവിധി തേടാനാണ് പാര്‍ട്ടിയുടെ തീരുമാനം. പത്തനംതിട്ട കോന്നിയില്‍ സിനിമ നിര്‍മാതാവ് കലഞ്ഞൂര്‍ ശശിധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാവും.

വിവിധ ജില്ലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍ എഐഎഡിഎംകെ മത്സരത്തിനൊരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കലഞ്ഞൂര്‍ പഞ്ചായത്തിലെ 16 ാം വാര്‍ഡില്‍ മത്സരിച്ച ശശിധരന്‍ പിള്ളയാണ് കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാവുക.

ജില്ലയ്ക്ക് പുറമേ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമായ തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാവും ഇത്തവണ സ്ഥാനാര്‍ത്ഥികളെ മത്സരത്തിനിറക്കുക. ചിറ്റൂര്‍, നെന്മാറ, ദേവികുളം, പീരുമേട്, തിരുവനന്തപുരം, നേമം, കോന്നി, എറണാകുളം തുടങ്ങിയ എട്ട് മണ്ഡലങ്ങള് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നും കൂടുതല്‍ മണ്ഡലങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

എന്‍ഡിഎയുമായുള്ള സംഖ്യം സാധ്യമായാല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാവുമെന്നും മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭകുമാര്‍ പറഞ്ഞു.
തമിഴ്നാട് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും വികസനവും ഉയര്‍ത്തിക്കാട്ടിയാവും കേരളത്തിലെ പ്രചാരണം.

- Advertisement -

ഔദ്യോഗിക ചിഹ്നമായ രണ്ടിലയില്‍ സംസ്ഥാനത്ത് കേരള കോണ്‍ഗ്രസ് മത്സരിക്കുന്നതിനാല്‍ തൊപ്പി അടയാളത്തിലാവും ദ്രാവിഡ പാര്‍ട്ടിയുടെ കേരളത്തിലെ വോട്ട് തേടല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാവുന്ന മുറക്ക് പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ കേരളത്തിലെത്തി പ്രചാരണം നടത്തുമെന്നും എഐഎഡിഎംകെ നേതാക്കള്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week