25.6 C
Kottayam
Thursday, June 4, 2026

അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനത്തിന് കഴിഞ്ഞമാസവും സാങ്കേതികത്തകരാർ; ഞെട്ടിയ്ക്കുന്ന വിവരങ്ങൾ പുറത്ത്

Must read

അഹമ്മദാബാദ്: അപകടത്തിൽപെട്ട എയർ ഇന്ത്യയുടെ എ.ഐ. 171 വിമാനത്തിന് കഴിഞ്ഞമാസവും സാങ്കേതികത്തകരാർ ഉണ്ടായിരുന്നതായി വ്യക്തമായി. കേടുതീർത്ത് അടുത്തദിവസമാണ് വിമാനം ലണ്ടനിലേക്ക് പറന്നതെന്നും അന്നത്തെ യാത്രക്കാർ പറഞ്ഞു.

മേയ് ഒന്നിന് ഉച്ചതിരിഞ്ഞ് 1.10-ന് പുറപ്പെടേണ്ട വിമാനത്തിൽ സമയമായിട്ടും ബോർഡിങ് തുടങ്ങിയില്ല. അകത്തുകയറ്റിയപ്പോളാകട്ടെ, രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നെന്നും യാത്രക്കാരനായ ശരദ് റാവൽ പറഞ്ഞു. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റുകളും അണഞ്ഞിരുന്നു. ഒടുവിൽ സാങ്കേതികത്തകരാർമൂലം സർവീസ് റദ്ദാക്കിയതായി അറിയിച്ചു.

- Advertisement -

- Advertisement -

യാത്രക്കാരെ ഹോട്ടലിലേക്കുമാറ്റി. അടുത്തദിവസവും ഒന്നരമണിക്കൂർ വൈകിയാണ് വിമാനം പറന്നുയർന്നത്. അപകടമുണ്ടായ വ്യാഴാഴ്ച ഇതേ വിമാനം ആദ്യം ഡൽഹിയിൽനിന്ന്‌ അഹമ്മദാബാദിലേക്ക് സർവീസ് നടത്തിയിരുന്നു. ശീതികരണസംവിധാനം കൃത്യമായിരുന്നില്ലെന്ന് യാത്രക്കാരനായ ആകാശ് വത്സ വാർത്താ ഏജൻസിയോട് പറഞ്ഞു.

അഹമ്മദാബാദ് ദുരന്തത്തിൽപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ ശ്രേണി താത്കാലികമായി സർവീസ് നിർത്തിവെച്ചേക്കുമെന്ന്‌ റിപ്പോർട്ട്. 787 ഡ്രീംലൈനർ വിമാനത്തിന്റെ സുരക്ഷാപരിശോധന നടത്തണമെന്ന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഒാഫ്‌ സിവിൽ ഏവിയേഷൻ എയർഇന്ത്യക്ക്‌ നിർദേശം നൽകി. എയർ ഇന്ത്യക്ക് പത്ത് നിർദേശങ്ങളാണ് നൽകിയത്.

- Advertisement -

ജിഇഎൻഎക്സ് എൻജിനുകൾ ഘടിപ്പിച്ച ബോയിങ്‌ 787-8, 787-9 വിമാനങ്ങളിൽ അധിക അറ്റകുറ്റപ്പണികൾ ഉടൻ നടത്തണമെന്നും ഡിജിസിഎ നിർദേശിച്ചു. ബന്ധപ്പെട്ട ഡിജിസിഎ മേഖലാ ഓഫീസുകളുമായി ഏകോപിപ്പിച്ചാകും ഇതിനുള്ള പ്രവർത്തനങ്ങൾ. 15 ദിവസത്തിനുള്ളിൽ പരിശോധനാ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന സംവിധാന മോണിറ്ററുകൾ, ക്യാബിൻ എയർ കംപ്രസുകൾ, ടേക്ക് ഓഫ് സംവിധാനം, ഇലക്േട്രാണിക് എൻജിൻ നിയന്ത്രണസംവിധാനം എന്നിവ പരിശോധിക്കാനും നിർദേശമുണ്ട്.

അതിനിടെ ഇന്ത്യൻ വിമാനക്കന്പനികളുടെ 787-8 വിമാനങ്ങളുടെ സർവീസുകൾ സുരക്ഷാപരിശോധനകൾക്കുശേഷം തുടരാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായാണ് വിവരം. ഇന്ത്യയും യുഎസും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചനടക്കുന്നുണ്ടെന്നാണ് സൂചന. വിമാന അറ്റകുറ്റപ്പണികളും സ്റ്റാൻഡേഡ് ഓപ്പറേറ്റിങ്‌ നടപടിക്രമങ്ങളെക്കുറിച്ചും എയർ ഇന്ത്യ പരിശോധനകൾ തുടങ്ങി.

മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ സർവീസ് നടത്തുന്ന ഡ്രീംലൈനർ 787-8ന്റെ പരിശോധന. എയർ ഇന്ത്യയിൽ 33 ഡ്രീംലൈനർ 787 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 26 എണ്ണം 787-8 മോഡലുകളാണ്. ഏഴെണ്ണം 787-9 മോഡലും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് തകർച്ചയിലേക്ക്;20 എം.പിമാര്‍ ബി.ജെ.പിയിലേക്ക്‌

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ബംഗാൾ നിയമസഭയിൽ ഭരണകക്ഷിയെ പൂർണ്ണമായി പിടിച്ചുലച്ച കടുത്ത രാഷ്ട്രീയ തർക്കങ്ങൾ ഉടൻ...

Popular this week