28.6 C
Kottayam
Monday, June 15, 2026

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Must read

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണു രാജിവച്ചത്. രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി 29ന് സത്യപ്രതിജ്ഞ ചെയ്യും. ഇടതുമുന്നണി യോഗത്തിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. 

പൂർണ്ണ സംതൃപ്തിയോടെയാണു കാലാവധി പൂർത്തിയാക്കുന്നതെന്നും പ്രവർത്തനം വിലയിരുത്തേണ്ടതു ജനങ്ങളെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.   രണ്ടരവർഷക്കാലം നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർഥനയ്ക്കും നന്ദി പറയുന്നതായി ആന്റണി രാജു പറഞ്ഞു.

‘‘കെഎസ്ആർടിസി ഉൾപ്പെടുന്ന ഗതാഗതവകുപ്പാണ് ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വകുപ്പാണത്.  ശമ്പളം പൂർണ്ണമായി മുഴുവൻ ജീവനക്കാർക്കും കൊടുത്തു. ഒരു രൂപയുടെ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണു രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞതെന്നതിൽ ചാരിതാർഥ്യമുണ്ട്.’’– ആന്റണി രാജു പറഞ്ഞു. 

‘‘രണ്ടരവർഷം മന്ത്രിയായിരിക്കാനായിരുന്നു എൽഡിഎഫ് ധാരണ. കഴിഞ്ഞ 19 നു തന്നെ രാജിസന്നദ്ധത അറിയിച്ചിരുന്നു. നവകേരള സദസ്സ് ഉൾപ്പെടെയുള്ള പരിപാടികൾ നടക്കുന്നതിനാൽ മന്ത്രിസ്ഥാനത്ത് തുടരാനായിരുന്നു മുഖ്യമന്ത്രിയും എൽഡിഎഫും നിർദേശിച്ചത്. ഇന്നലെ നവകേരള സദസ്സിന്റെ സമാപനമായിരുന്നു.

- Advertisement -

ചരിത്ര മുഹൂർത്തത്തിന്റെ അധ്യക്ഷനാവാനുള്ള അവസരം എനിക്കാണു നൽകിയത്. മുഖ്യമന്ത്രിയെ ഇന്നു രാവിലെ കണ്ടു. രാജി സമർപ്പിച്ചു. തിരുവനന്തപുരം നഗരത്തിന്റെ എംഎൽഎയാണ്. എംഎൽഎയായി നിങ്ങളോടൊപ്പം ഇവിടെയുണ്ടാകും. നിയോജകമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.’’–ആന്റണി രാജു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

സ്ത്രീകൾക്കുള്ള ഔദാര്യമല്ല’; പ്രിയദർശിനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനിക്ക് ഡബിൾബെല്ലോടെ തുടക്കം. പദ്ധതിയിലെ ആദ്യ യാത്രാ ടിക്കറ്റുകൾ ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോൺ, മന്ത്രി കെ.എ. തുളസി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി...

സ്റ്റാൻഫോർഡിൽ സുന്ദർ പിച്ചൈക്കെതിരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം;പ്രസംഗിക്കവെ കൂക്കിവിളിച്ച് ഇറങ്ങിപ്പോയി

കാലിഫോർണിയ: സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ 2026-ലെ ബിരുദദാന ചടങ്ങിനിടെയാണ് ആഗോള സാങ്കേതികവിദ്യാ ഭീമനായ ഗൂഗിളിന്റെ തലവൻ സുന്ദർ പിച്ചൈക്ക് നേരെ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധമുണ്ടായത്. ചടങ്ങിലെ മുഖ്യപ്രഭാഷകനായി (Commencement Speaker) സുന്ദർ പിച്ചൈ വേദിയിലേക്ക്...

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

Popular this week