അഹാനയ്ക്ക് മുമ്പേ അനുജത്തിയ്ക്ക് കല്യാണം?കാമുകനുമായുള്ള ചിത്രം പങ്കുവെച്ച് ദിയ

കൊച്ചി:സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. യൂട്യൂബ് ചാനലിലൂടേ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയയുടെ യൂട്യൂബ് ചാനല്‍ വീഡിയോയ്ക്ക് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭഗത്ത് നിന്ന് ലഭിക്കാറുള്ളത്
ഓസി ടാക്കീസ് എന്ന പേരിലാണ് ഒരു യൂട്യൂബ് ചാനല്‍ . ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെ വിശേഷങ്ങളും കാമുകനോടൊപ്പമുള്ള ഡാന്‍സ് വീഡിയോകളുമെല്ലാം ദിയ പങ്കുവെച്ചിരുന്നു. ദീപാവലിക്ക് ദിയയും വൈഷ്ണവും ഒത്തുള്ള ഡാന്‍സ് കവര്‍ വീഡിയോ വൈറലായിരുന്നു.ഇപ്പോഴിതാ ദിയയുടെ കാമുകന്‍ വൈഷ്ണവ് പങ്കുവെച്ചിരിക്കുന്ന പുത്തന്‍ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ ഉദയവും അസ്തമയുമൊക്കെ ഈ മുഖമാണ് കാണുന്നതെന്നാണ് വൈഷ്ണവ് ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. വിവാഹം എന്നാണെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ മെയിലാണ് ദിയയ്ക്ക് 22 വയസ്സ് തികഞ്ഞത്. വീട്ടിലെ എന്റര്‍ടെയ്‌നര്‍ ദിയയാണെന്ന് കുറിച്ചുകൊണ്ട് കൃഷ്ണകുമാര്‍ മുമ്പ് രംഗത്തെത്തിയിട്ടുണ്ട്. ദിയ ഒഴികെ കൃഷ്ണകുമാറിന്റെ മറ്റ് മൂന്ന് പേരും സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്. അതെ സമയം ദിയയുടെ സിനിമ അരങ്ങേറ്റം ആരാധകര്‍ കാത്തിരിക്കുകയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News