24.1 C
Kottayam
Monday, September 30, 2024

തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ്, ഇനി താന്‍ ക്യാമറയുള്ളതില്‍ പോകുന്നത് എന്തിനാ; പ്രതികരണവുമായി അഹാന

Must read

ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം വന്നതു മുതല്‍ മത്സരാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിലുള്ള ഒരു പേരാണ് നടി അഹാന കൃഷ്ണകുമാറിന്റേത്. അഹാനയോ അനുജത്തിമാരായ ദിയയോ ഇഷാനിയോ ആരെങ്കിലും ഒരാള്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയെത്തുമെന്ന പ്രചാരണങ്ങളും ഉണ്ടായിരുന്നു.

വാര്‍ത്തകളെ തുടര്‍ന്ന് ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി ദിയ കൃഷ്ണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, താനും ബിഗ് ബോസിലേക്ക് ഇല്ലെന്ന് പറഞ്ഞിരിക്കുകയാണ് അഹാന. ദേശീയ മാധ്യമങ്ങളില്‍ വരെ ബിഗ് ബോസ് സാധ്യത പട്ടികയില്‍ അഹാനയുടെ പേര് ഉണ്ടായിരുന്നു.

ഈ പ്രചാരണങ്ങളോട് രൂക്ഷമായി തന്നെ പ്രതികരിച്ചിരിക്കുകയാണ് അഹാന. കഴിഞ്ഞ മൂന്ന്, നാല് ദിവസമായി താന്‍ ബിഗ് ബോസിലേക്ക് വരുന്നു എന്ന വ്യാജവാര്‍ത്തകള്‍ കാണുന്നു. കുറച്ചു പേര്‍ തന്നോട് ചോദിക്കുന്നു പോകുന്നുണ്ടോ എന്ന്. വ്യാജവാര്‍ത്തകളോട് പ്രതികരിക്കണ്ടെന്ന് ആദ്യം തോന്നി.

എന്നാല്‍ ഇന്ന് വിശ്വസനീയമായ പലരും ചോദിക്കുന്നു ബിഗ് ബോസിലേക്ക് പോകുന്നുണ്ടോയെന്ന്. ഇല്ല, ഒരിക്കലുമില്ല. ഷോ കാണാറ് പോലുമില്ല. ഇത് വ്യാജവാര്‍ത്തയാണ്. തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്. ഇനി താന്‍ ക്യാമറയുള്ളതില്‍ പോകുന്നത് എന്തിനാ എന്നാണ് അഹാന ചോദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

Popular this week