23.9 C
Kottayam
Thursday, June 4, 2026

ഊബര്‍ ഡ്രൈവറില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അഹാന

Must read

തനിക്കും അമ്മയ്ക്കും ഊബര്‍ ഡ്രൈവറില്‍നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അഹാന കൃഷ്ണ. അഹാനയും അമ്മ സിന്ധു കൃഷ്ണയും കൊച്ചിയില്‍ വച്ച് യാത്ര ചെയ്യാനായി ബുക്ക് ചെയ്ത വാഹനത്തിലെ ഡ്രൈവറില്‍ നിന്നാണ് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. കാര്‍ ബുക്ക് ചെയ്ത് കൃത്യസമയത്തുതന്നെ എത്തി, എന്നാല്‍ പേയ്‌മെന്റ് കാര്‍ഡ് ആണോ ക്യാഷ് ആണോ എന്ന് ചോദിച്ചുതുടങ്ങിയ ഡ്രൈവര്‍ പിന്നീട് അങ്ങോട്ട് മോശമായി പെരുമാറുകയായിരുന്നുവെന്ന് ആഹാന പറഞ്ഞു.

കാര്‍ഡ് ആണെന്ന് മറുപടി പറഞ്ഞപ്പോള്‍ അത് ക്യാഷ് ആക്കണമെന്നതായിരുന്നു ആവശ്യം. ആജ്ഞാപിക്കുകയായിരുന്നു അയാള്‍. തനിക്ക് പെട്രോള്‍ അടിക്കണമെന്നാണ് ഇതിനായി അയാള്‍ പറഞ്ഞ ന്യായം. നോക്കട്ടെ എന്ന് അഹാന പറഞ്ഞെങ്കിലും അപ്പോഴേക്കും ‘നിങ്ങളുടെ കാര്‍ഡ് ഒന്നും എനിക്ക് വേണ്ട’ എന്ന് പറഞ്ഞ് ഊബര്‍ ഡ്രൈവര്‍ തട്ടിക്കയറുകയായിരുന്നു. ഊബര്‍ കാര്‍ഡ്, ക്യാഷ് എന്നീ ഓപ്ഷനുകള്‍ നല്‍കിയിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇത് ഊബറിന്റെയല്ല, എന്റെ വണ്ടിയാണെന്നായിരുന്നു അയാളുടെ മറുപടി. അവസാനം തന്റെ കാറില്‍നിന്ന് ഇറങ്ങണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.

കാറില്‍ നിന്ന് ഇറങ്ങിയതോടെ കാറിന്റെ ഫോട്ടോ എടുക്കാന്‍ അമ്മ തന്നോട് ആവശ്യപ്പെട്ടു. ഇത് കേട്ടയുടനെ എന്നാല്‍ കയറ് താന്‍ കൊണ്ടുവിടാം എന്ന് അയാള്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് മറ്റൊരു വാഹനം ബുക്ക് ചെയ്ത് കാത്തുനില്‍ക്കുമ്പോള്‍ ഇയാള്‍ വീണ്ടുമെത്തി കാറില്‍ കയറാന്‍ നിര്‍ബന്ധിച്ചുവെന്നും അഹാന പറഞ്ഞു. ഊബര്‍ ഡ്രൈവറുടെ മോശം പെരുമാറ്റത്തിനെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി.

രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിച്ച അഹാന ഇത്തരത്തിലാണ് ഊബര്‍ പോലുള്ള കമ്പനികളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നതെന്നും പറയുന്നു. വിന്‍സെന്റ് എന്ന് പേരുള്ള ഡ്രൈവറുടെ വണ്ടി ബുക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം അഹാന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഇയാളുടെ വണ്ടി ഒരിക്കലും ബുക്ക് ചെയ്യരുതെന്നാണ് പോസ്റ്റില്‍ അഹാന ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week