EntertainmentKeralaNews

ഈ നാടകത്തില്‍ എനിക്ക് ഒന്നും ചെയ്യാനില്ല, ഞാൻ പൃഥിരാജിന്റെ ആരാധിക ; അഹാനയുടെ വിശദീകരണം

കൊച്ചി:ആരോപണങ്ങൾക്ക് മറുപടിയുമായി അഹാന രംഗത്ത്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന ആരോപണത്തില്‍ പ്രതികരണവുമായിട്ടാണ് അഹാന രംഗത്ത് വന്നിട്ടുള്ളത് . തനിക്ക് ഈ വിഷയത്തില്‍ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം. നിങ്ങളില്‍ ചിലരെങ്കിലും എന്നെ പറ്റി പറയുന്ന ഈ വേണ്ടാത്ത വാര്‍ത്തകള്‍ കേട്ടിട്ടുണ്ടാകും. എനിക്ക് ഒന്നേ പറയാനുള്ളു. എന്നെ ഇതില്‍ നിന്നും വെറുതെ വിടൂ.ഞാന്‍ ആരെയും പഴി ചാരിയിട്ടില്ല. സംസാരിച്ചവര്‍ ഞാനുമായി ബന്ധമുള്ളവര്‍ തന്നെ. എന്നാല്‍ അത് മറ്റൊരാളുടെ ഒപ്പീനിയനാണ്. അത് വേറെ ഒരു വ്യക്തി പറഞ്ഞിട്ടുള്ള കാര്യമാണ്
ഈ നാടകത്തില്‍ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല.

ഞാന്‍ ഇപ്പോള്‍ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാര്‍ത്തകള്‍ കണ്ടാല്‍ അത് ദയവായി അവഗണിക്കണം. എല്ലാവരുടെയും ശ്രദ്ധയിലേക്ക് ഒരു കാര്യം. ഞാന്‍ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും തരത്തിലുള്ള ഭ്രാന്തമായ വാര്‍ത്തകള്‍ കണ്ടാല്‍ പ്രചരിപിക്കാതിരിക്കുക. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാള്‍ മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. ഞാന്‍ ഇപ്പോഴും അങ്ങനെ തന്നെയായിരിക്കും. ആവശ്യമില്ലാത്ത വാര്‍ത്തകളൊക്കെ എന്റെ മുഖം വെച്ച്‌ കാണുമ്പോള്‍ ദേഷ്യം തോന്നിപ്പോകും. ചില സമയത്ത് അത് അങ്ങനയാണ്. നമ്മള്‍ ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും.

ഈ വീഡിയോ കണ്ടിട്ട് ഈ വിഷയത്തെക്കുറിച്ച്‌ അറിയാത്തവര്‍ എന്ത് പറ്റി എന്നും പറഞ്ഞു മെസ്സേജ് അയക്കരുത്. എനിക്ക് മരുപടി തരാനുളള എനര്‍ജിയില്ല. ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച്‌ അഭിനയിക്കാന്‍. നമ്മള്‍ ഒരുപാട് ഇഷ്ടപെടുന്ന നടന്റെ പേരൊക്കെ വെച്ച്‌ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോൾ വളരെ വിഷമമുണ്ട്. ഈ തെറി വിളിക്കാന്‍ വരുന്നവര്‍ അതിപ്പോ ഇഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാന്‍ പോകാന്‍.

കഴിഞ്ഞ ദിവസം അഹാനയെ ഭ്രമം നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ താരത്തിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്ന് അഹാനയെ ഒഴിവാക്കിയതില്‍ രാഷ്ട്രീയമില്ലെന്ന് പ്രൊഡക്ഷ്ന്‍ കമ്ബനിയായ ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ് തന്നെ തുറന്നു പറഞ്ഞു .ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ജനുവരിയില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പൃഥ്വിരാജ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ വിവരം അറിയിക്കുകയായിരുന്നു. ചിത്രത്തിലെ താരത്തിന് ഇഷ്ടപ്പെട്ട സീനിന്‍റെ ചിത്രം പങ്കുവെച്ചായിരുന്നു ഷൂട്ട് കഴിഞ്ഞ വിവരം അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker