24.5 C
Kottayam
Friday, June 5, 2026

പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയില്ല, മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്ക് മാതൃകയാണ്, മോഹന്‍ലാലിനെ അഭിനന്ദിച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍

Must read

കൊച്ചി:ജൈവ പച്ചക്കറി കൃഷി ചെയ്യുന്ന മോഹന്‍ലാലിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൃഷിമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍. സിനിമയുടെ തിരക്കുകള്‍ക്കിടയിലും ജൈവ കൃഷി ചെയ്യുന്ന മോഹന്‍ലാല്‍ ലോകം മുഴുവനുള്ള കര്‍ഷകര്‍ക്കും മാതൃകയാണെന്നും പ്രതിഫലമായി ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

വി.എസ് സുനില്‍കുമാറിന്റെ കുറിപ്പ്:

സ്വന്തം വീട്ടുവളപ്പില്‍ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിന്റെ മഹാനടന്‍ ശ്രീ. മോഹന്‍ലാല്‍, തന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍ പൊതുസമൂഹത്തിന് മാതൃകയും പ്രചോദനവുമാകണം എന്ന ലക്ഷ്യത്തോടെ പങ്കുവെച്ച വീഡിയോ കാണാം.

- Advertisement -

സിനിമയുടെ വലിയ തിരക്കുകള്‍ക്കിടയിലും ജൈവ കൃഷിയെ കൈവിടാതിരിക്കുന്ന പ്രിയപ്പെട്ട ശ്രീ. മോഹന്‍ലാല്‍ മലയാളികള്‍ക്കു മാത്രമല്ല, ലോകമെങ്ങുമുള്ള എല്ലാ കര്‍ഷകര്‍ക്കും മാതൃകയാണ്. അഭ്രപാളികളില്‍ നടനവിസ്മയം തീര്‍ക്കുന്ന ശ്രീ. മോഹന്‍ലാല്‍ ഇപ്പോള്‍ സ്വന്തം പുരയിടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിന്റെ തിരക്കിലാണ്.

- Advertisement -

നേരത്തെ സംസ്ഥാന കൃഷി വകുപ്പിന്റെ ജീവനി നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാര്‍ത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹന്‍ലാല്‍ അഭിനയിച്ചിരുന്ന കാര്യം ഈയവസരത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

ശ്രീ. മോഹന്‍ലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട നിരവധി ചലചിത്ര താരങ്ങള്‍ സ്വന്തം വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാന്‍ കഴിഞ്ഞതില്‍ കൃഷി വകുപ്പ് മന്ത്രി എന്ന നിലയില്‍ വലിയ സന്തോഷവും സംതൃപ്തിയുമുണ്ട്. കോവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വീടുകളില്‍ തന്നെ കഴിഞ്ഞുകൂടേണ്ടി വരുമ്പോള്‍, മഹത്തായ ഈ മാതൃക എല്ലാവര്‍ക്കും കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രചോദനമാകട്ടെ.

- Advertisement -

പ്രത്യേകിച്ച്, കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്ന് പറയുന്നവര്‍ക്ക് ഈ വീഡിയോ ശരിക്കും പ്രചോദനമാകും. കേരളത്തിന് ഒരു ജൈവകൃഷി മാതൃക സ്വന്തം പുരയിടത്തിലൂടെ കാണിച്ചു തന്നെ എന്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ. മോഹന്‍ലാലിന് അഭിവാദനങ്ങള്‍. എന്നാണ് മന്ത്രി ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week