24.1 C
Kottayam
Sunday, June 7, 2026

ബിജുവിനെ കണ്ടെത്തുക ഉത്തരവാദിത്തം,വിസ റദ്ദാക്കും; ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല: മന്ത്രി

Must read

തിരുവനന്തപുരം∙ ഇസ്രയേലിൽ കാണാതായ കർഷകൻ ബിജു കുര്യനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ലെന്നു കൃഷിമന്ത്രി പി.പ്രസാദ്. ഇസ്രയേലുമായുള്ള ബന്ധത്തിനു തടസം ഉണ്ടാകാത്ത നടപടികൾ സർക്കാർ സ്വീകരിക്കും. ബിജു വീട്ടിലേക്കു വിളിച്ചതായി അദ്ദേഹത്തിന്റെ സഹോദരൻ തന്നെ വിളിച്ചു പറഞ്ഞിരുന്നു. അദ്ദേഹം ക്ഷമാപണവും നടത്തി. ബിജു മനഃപൂർവം മുങ്ങിയെന്നാണു കരുതുന്നത്. അല്ലെങ്കിൽ, സംഘത്തിലുള്ളവർ ഇസ്രയേലിൽനിന്നു വിമാനം കയറിയതിനുശേഷം ബിജു നാട്ടിലേക്കു സന്ദേശം അയയ്ക്കില്ലായിരുന്നു.

ബിജുവിന്റെ വീസ റദ്ദാക്കാൻ എംബസിക്കു നിർദേശം നൽകി. ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനും സർക്കാർ നടപടി സ്വീകരിക്കും. സർക്കാരിന്റെ ഉത്തരവാദിത്തം അനുസരിച്ചുള്ള എല്ലാ കാര്യവും ചെയ്തിട്ടുണ്ട്. ‌ഇസ്രയേലിൽനിന്നു ലഭിച്ച അറിവുകൾ കർഷകരിലേക്ക് എത്തിക്കും. സംഘത്തിലുണ്ടായിരുന്ന 26 കർഷകരുമായി ഉദ്യോഗസ്ഥരും കാർഷിക സർവകലാശാലകളിലെ ആളുകളും ചർച്ച നടത്തും. ഇസ്രയേലിലെ കൃഷിരീതികൾ കേരളത്തിൽ പ്രാവർത്തികമാക്കും. വിയറ്റ്നാം അടക്കമുള്ള സ്ഥലങ്ങളിൽനിന്നു കേരളത്തിന് ഏറെ പഠിക്കാനുണ്ട്.

ഒരാൾ മുങ്ങിയതിന്റെ പേരിൽ വിദേശ സന്ദർശന പരിപാടികൾ അവസാനിപ്പിക്കാനാകില്ല. തമിഴനാട്ടില്‍ പോയാല്‍ പോരെ എന്ന ട്രോളുകള്‍ കണക്കിലെടുക്കുന്നില്ല. കർഷകരുടെ അടുത്ത വിദേശ സന്ദർശനത്തിൽ സമയം ഉണ്ടെങ്കിൽ പോകുമെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week