കോട്ടയം : സ്വർണ്ണ പണയത്തിൻമേൽ കൃഷിക്കാർക്ക് അനുവദിച്ചിരുന്ന കാർഷിക വായ്പ നിർത്തിവെച്ച നടപടി ഉടൻ പിൻവലിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവശ്യപ്പെട്ടു. ജില്ലയിൽ നിന്നുള്ള കേരളാ യൂത്ത് ഫ്രണ്ട് (എം) ന്റെ സംസ്ഥാന ഭാരവാഹികളുടെ യോഗം ഉത്ഘാടനം ചെയ്ത് സാംസാരിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക മേഖലയിലെ കൃഷിനാശവും വിലയിടിവും ഉല്പാദനക്കുറവും കാരണം കഷ്ടപ്പെടുന്ന കർഷകർക്ക് വലിയ ആശ്വാസമായിരുന്ന സ്വർണ്ണ പണയ വായ്പ പദ്ധതി നിർത്തിവെച്ചതു കർഷകർക്ക് കനത്ത തിരിച്ചടിയാണെന്നും പ്രസ്തുത നടപടി പുന: പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജു കുന്നേപ്പറമ്പൻ, ജോസഫ് സൈമൺ,വിജയ് മരേട്ട്, സാബു കുന്നേൻ, ജിജോ വരിക്കമുണ്ട, ബിജു ഇളംതുരുത്തി, ഷാജി പുളിമൂടൻ ,ബിജു പാതിരമല, ഷൈൻ ജോസഫ്, അഖിൽ ഉള്ളംപള്ളിയിൽ, ഡിനു ചാക്കോ, എൽബി കഞ്ചറക്കാട്ടിൽ, ജോൺസ് മാങ്ങാപ്പള്ളി, ബിജു മൂന്നിലവ്, മനോജ് മറ്റമുണ്ടയിൽ,ഷിന്റോജ് ചേലത്തടം, നിധിൻ ഏറ്റുമാനൂർ, വിൻസ് വാണിയപുരയ്ക്കൽ , രാജേഷ് പള്ളം, ജിജോ കാവാലം, അനീഷ് വാഴക്കാല എന്നിവർ പ്രസംഗിച്ചു.