26.3 C
Kottayam
Monday, June 15, 2026

അഗ്നിപഥ് പ്രതിഷേധം ; അക്രമികൾ തീയിട്ട ട്രെയിനിലെ യാത്രക്കാരൻ പുക ശ്വസിച്ച് മരിച്ചു

Must read

പാട്‌ന: അഗ്നിപഥിനെതിരായ പ്രതിഷേധങ്ങൾക്കിടെ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു. ബീഹാർ സ്വദേശിയായ റെയിൽവേ യാത്രികനാണ് മരിച്ചത്. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിലെ പുക ശ്വസിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നടന്ന ആക്രമണങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബീഹാറിൽ ഇതുവരെ 507 പേരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം.

അതേസമയം,​ അഗ്നിപഥുമായി മുന്നോട്ട് പോകാൻ സേനകളോട് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരിക്കുകയാണ്. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങും. റിക്രൂട്ട് ചെയ്യുന്നവരുടെ സംഖ്യ ഉയർത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.

അഗ്നിപഥിനെതിരെ ബീഹാറിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ഇന്ന് ബന്ദ് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് പാട്ന് ഉൾപ്പെടെയുള്ള റെയിൽ വേ സ്റ്റേഷനുകളുടെ സുരക്ഷ ഉയർത്തിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഏഴ് വയസുകാരന്‍ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചുള്ള നാലാമത്തെ മരണമാണിത്. ഈ വർഷം...

Popular this week